
കണ്ണൂര്‍ സ്വദേശി ഒമാനില്‍ മരണപെട്ടു
ഷാര്‍ജ: അറുനൂറ് ദിവസത്തിലേറെയായി അതിഗുരുതരമായ ജീവിത പ്രതിസന്ധി അതിജീവിക്കുന്ന ഗസ്സക്ക് ആശ്വാസം പകരാന്‍ യുഎഇയുടെ സഹായഹസ്തം തുടരുന്നു. ഓരോ ദിവസവും വര്‍ധിച്ചുവരുന്ന സംഘര്‍ഷത്തില്‍ കുടിയിറക്കപ്പെടുന്ന ആയിരക്കണക്കിന് ആളുകള്‍ക്ക് ഭക്ഷണവും മറ്റു അവശ്യ സാധനങ്ങളുമായി ഷാര്‍ജ ചാരിറ്റി നിരവധി സഹായസാധനങ്ങളാണ് എത്തിച്ചു നല്‍കിയത്. ഇന്ന് ലോക അഭയാര്‍ത്ഥി ദിനം ആചരിക്കുന്ന വേളയില്‍ ഇതുവരെ ഗസ്സയിലെ അഭയാര്‍ത്ഥികള്‍ക്കായി 116,000 ദുരിതാശ്വാസ പാക്കേജുകള്‍ എത്തിക്കാന്‍ കഴിഞ്ഞതിലും അവിടത്തെ മാനുഷിക പ്രതിസന്ധി ലഘൂകരിക്കാന്‍ സാധിച്ചതിലും ഷാര്‍ജ ചാരിറ്റി അസോസിയേഷന് ചെയര്മാന് ശൈഖ് സഖര്‍ ബി ന് മുഹമ്മദ് അല്‍ ഖാസിം സന്തോഷം പ്രകടിപ്പിച്ചു.
ഗസ്സയിലെ ജനങ്ങള്‍ക്കൊപ്പം നില്ക്കുക എന്നത് മാനുഷികവും മതപരവുമായ കടമയാണെന്നും അദ്ദേഹം വ്യക്തമാക്കി. ‘ദുരിതങ്ങള്‍ ലഘൂകരിക്കുന്നതിനും ഗസ്സയിലെ ജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിനും യുഎഇ നല്കുന്ന വലിയ പിന്തുണയുടെ ഭാഗമായാണ് തങ്ങളുടെ സേവനമെന്നും അദ്ദേഹം പറഞ്ഞു. ഗസ്സയിലെ ദൈനംദിന ജീവിതത്തെ നേരിട്ട് ബാധിക്കുന്ന അനേകം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഷാര്‍ജ ചാരിറ്റി അസോസിയേഷന് നിരവധി ദുരിതാശ്വാസ പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ടെന്നും ശൈഖ് സഖര്‍ വ്യക്തമാക്കി. ഇതുവരെ ഏകദേശം 116,000 ദുരിതാശ്വാസ വസ്തുക്കള്‍ എത്തിച്ചു. പ്രതിസന്ധിയുടെ ആദ്യ നാളുകള്‍ മുതല്‍, ഷെല്‍ട്ടറുകളിലും ക്യാമ്പുകളിലും താമസിക്കുന്ന കുടിയിറക്കപ്പെട്ട കുടുംബങ്ങള്‍ക്ക് അസോസിയേഷന് 32,000ത്തിലധികം ഭക്ഷണ പാക്കേജുകള്‍ വിതരണം ചെയ്തിരുന്നു.
കൂടാതെ,കഠിനമായ ശൈത്യകാലത്ത് ചൂട് പിടിക്കാനുള്ള മാര്‍ഗങ്ങളെല്ലാം പ്രവര്‍ത്തനരഹിതമായ ഗസ്സയില്‍ അതിജീവനത്തിനായി 10,000 കമ്പിളി പുതപ്പുകളും കട്ടിയുള്ള വസ്ത്രങ്ങളും നല്കി. ഗസ്സയിലെ കുട്ടികള്‍ക്കും ഷാര്‍ജ ചാരിറ്റിയുടെ പിന്തുണ തുടരുകയാണ്. അവിടത്തെ ‘പ്രാദേശിക വിപണികള്‍ നിശ്ചലമായപ്പോള്‍ 1,728 പായ്ക്കറ്റ് ബേബി ഫോര്‍മുലകളാണ് നല്‍കിയത്. വെല്ലുവിളികള്‍ക്കിടയിലും സ്കൂളിലേക്ക് മടങ്ങാന്‍ കൊതിച്ച കുട്ടികള്‍ക്കായി 3,000 സ്കൂള്‍ ബാഗുകളും പഠനോപകരണങ്ങളും വിതരണം ചെയ്തിരുന്നു. ഗസ്സയിലെ ദുരിതം കൂടുതല്‍ വഷളാക്കിയ ജലക്ഷാമം നേരിടാന്‍ നിരവധി പ്രദേശങ്ങളില്‍ വാട്ടര്‍ ടാങ്കറുകള്‍ ഉപയോഗിച്ച് ഷാര്‍ജ ചാരിറ്റി അസോസിയേഷന് കുടിവെള്ളം വിതരണം ചെയ്തതായി ശൈഖ് സഖര്‍ പറഞ്ഞു. തകര്‍ന്ന കിണറുകള്‍ നന്നാക്കുകയും 12 പുതിയ കിണറുകള്‍ കുഴിച്ചു നല്‍കുകയും ചെയ്തു. 312,000ല്‍ അധികം ആളുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നു. വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്കാന് 20 ഫീല്‍ഡ് കിച്ചണുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെ നിലവില്‍ ഏകദേശം 45,000 ആളുകള്‍ക്ക് ദിവസേന ഭക്ഷണം നല്‍കുന്നുണ്ട്. കൂടാതെ, 9,500 പേര്‍ക്ക് എല്ലാ ദിവസവും ബ്രെഡ് ഉത്പാദിപ്പിക്കുന്നതിനായി ചാരിറ്റി അസോസിയേഷന് 10 ബേക്കറികള്‍ വീണ്ടും തുറക്കുയും ചെയ്തു. ഇത് മേഖലയിലെ കടുത്ത ബ്രെഡ് ക്ഷാമം ലഘൂകരിക്കാനും സഹായിച്ചിട്ടുണ്ട്. ദുരന്തബാധിത പ്രദേശങ്ങള്‍ക്ക് അടിയന്തര ആശ്വാസവും ദീര്‍ഘകാല പിന്തുണയും നല്‍കുകയെന്ന യുഎഇയുടെ വിശാലമായ ദൗത്യവുമായി ഈ ശ്രമങ്ങള്‍ യോജിക്കുന്നുവെന്ന് ശൈഖ് സഖര്‍ വ്യക്തമാക്കി.