
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
സിംഗപ്പൂര്‍: ചരിത്ര വിജയത്തിലൂടെ എഎഫ്സി ചാമ്പ്യന്‍സ് ലീഗ് 2 കിരീടം ചൂടി ഷാര്‍ജ. സിംഗപ്പൂരിലെ ബിഷാന്‍ സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ സിംഗപ്പൂരിന്റെ ലയണ്‍ സിറ്റി സെയിലേഴ്സിനെ 2-1ന് പരാജയപ്പെടുത്തിയാണ് ഷാര്‍ജ ഫുട്ബോള്‍ ക്ലബ്ബ് കിരീടം ചൂടിയത്. ചരിത്രത്തില്‍ ആദ്യമായാണ് ഷാര്‍ജ ഒരു വന്‍കരാ കിരീടം സ്വന്തമാക്കുന്നത്. 74ാം മിനിറ്റില്‍ ഷാര്‍ജയാണ് അദ്യം പ്രതിയോഗികളുടെ വലകുലുക്കിയത്. ഫിറാസ് ബെലാര്ബിയാണ് ഗോള്‍ നേടിയത്. 91ാം മിനിറ്റില്‍ മാക്സിമില്‍ നേടിയ ഗോളിലൂടെ ലയണ്‍ സിറ്റി സമനില പിടിച്ചു. 97ാം മിനിറ്റില്‍ മാര്‍ക്കസ് മെലോണി നേടിയ മനോഹരമായ ഗോളിലൂടെ ഷാര്‍ജ വിജയവും ചാമ്പ്യന്‍പട്ടവും ചൂടുകയായിരുന്നു. ഫോര്‍മാറ്റ് പരിഷ്കരിച്ചതിനു ശേഷമുള്ള ആദ്യ എഎഫ്സി ചാമ്പ്യന്‍സ് ലീഗ് ടൂര്‍ണമെന്റായിരുന്നു ഇത്. കിരീടം നേടിയ ഷാര്‍ജ ഫുട്ബോള്‍ ക്ലബ്ബിന് നിലക്കാത്ത അഭിനന്ദന പ്രവാഹമാണ്. യുഎഇയുടെ ഫുള്ബോള് മുന്നേറ്റത്തിന് ഷാര്‍ജയുടെ വിജയം ഏറെ പ്രചോദനമാകും.