
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
12 മണിക്കൂറിനു ശേഷം തീയണച്ചു
ഷാര്‍ജ: ഹംരിയ തുറമുഖത്തെ ഇന്ധനശാലയില്‍ വന്‍ തീപിടിത്തം. 12 മണിക്കുര്‍ നേരത്തെ തീവ്ര ശ്രമത്തില്‍ അഗ്നിശമന സേന തീ പൂര്‍ണമായും നിയന്ത്രണവേധേയമാക്കിയെന്നും സംഭവത്തില്‍ ആരക്കും പരിക്കേറ്റിട്ടില്ലെന്നും ഷാര്‍ജ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫും ലോക്കല്‍ എമര്‍ജന്‍സി,െ്രെകസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് ടീം മേധാവിയുമായ മേജര്‍ ജനറല്‍ അബ്ദുല്ല മുബാറക് ബിന്‍ ആമിര്‍ പറഞ്ഞു. സംഭവ സ്ഥലത്ത് സൂക്ഷിച്ച വസ്തുക്കള്‍ക്ക് രാവിലെ 8 മണിയോടെയാണ് തീപിടിച്ചത്. ഇതു ശ്രദ്ധയില്‍പ്പെട്ട അധികൃതര്‍ ഉടന്‍ അഗ്നിശമന സേനയെ വിവരമറിയിക്കുകയും തീ പടരുന്നത് വേഗത്തില്‍ തടയുകയുമായിരുന്നു. കഴിഞ്ഞയാഴ്ച ഷാര്‍ജയിലെ അല്‍ സജാ പ്രദേശത്തെ പെട്രോകെമിക്കല്‍,ഫൈബര്‍ഗ്ലാസ് പ്ലാന്റിലും തീപിടുത്തമുണ്ടായിരുന്നു. തീ പെട്ടെന്ന് നിയന്ത്രണവിധേയമാക്കിയതിനാല്‍ തൊട്ടടുത്ത പ്രദേശങ്ങളിലേക്ക് പടര്‍ന്നിരുന്നില്ല.