
വിവാഹങ്ങള്‍ക്ക് സഹായിച്ച ഇമാറാത്തി കുടുംബത്തെ പ്രശംസിച്ച് ശൈഖ് ഹംദാന്‍
ഷാര്‍ജ: പ്രവാസി കുടുംബങ്ങളില്‍ ഉടലെടുക്കുന്ന തര്‍ക്കങ്ങള്‍ക്ക് ക്രിയാത്മകമായ പരിഹാരം കണ്ടെത്തുന്നതിന് പിന്തുണാ സംരംഭവുമായി ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്. ഷാര്‍ജയില്‍ രണ്ട് മലയാളി യുവതികളുടെ മരണത്തെ തുടര്‍ന്നാണ് കുടുംബങ്ങള്‍ക്ക് മാനസികവും സാമൂഹികവുമായ ശാക്തീകരണം ലക്ഷ്യമാക്കി സംരംഭം നടപ്പാക്കുന്നത്. ‘റൈസ്’ എന്ന് പേരിട്ടിരിക്കുന്ന, ഐഎഎസ് നടത്തുന്ന കുടുംബ തര്‍ക്ക പരിഹാര സംരംഭം ഷാര്‍ജ പോലീസ് കമ്യൂണിറ്റി പ്രിവന്റീവ് ആന്റ് പ്രൊട്ടക്ഷന്‍ വകുപ്പുമായും ദുബൈ ഇന്ത്യ കോണ്‍സുലേറ്റ് ജനറലുമായും ഏകോപിപ്പിച്ചാണ് പ്രവര്‍ത്തിക്കുക. നിങ്ങള്‍ ഒറ്റക്കല്ല, പിന്തുണയുമായി ഞങ്ങളുണ്ട്-എന്ന സന്ദേശമാണ് പ്രാഥമികമായി ഈ സംരംഭത്തിലൂടെ ലക്ഷ്യമാക്കുന്നതെന്ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് നിസാര്‍ തളങ്കര പറഞ്ഞു. സാമൂഹിക-കുടുംബ സാഹചര്യങ്ങള്‍ വഷളാകുന്നതിന് മുമ്പ് വ്യക്തികള്‍ക്ക് സഹായം തേടാന്‍ കഴിയുന്ന ഒരു സാംസ്കാരികമായി സെന്‍സിറ്റീവ് ഇടം സൃഷ്ടിക്കുക. സംഘര്‍ഷങ്ങളെ പ്രാരംഭ ഘട്ടത്തില്‍ തന്നെ പരിഹരിക്കാനും ഇതിനുള്ള സാമൂഹിക അവബോധം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അസോസിയേഷന് ആരംഭിച്ച റൈസ് പദ്ധതി ആഗസ്റ്റ് 2 മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങി. കുടുംബവുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങള്‍ ക്രിയാത്മകവും സൗഹാര്‍ദ്ദപരവുമായ രീതിയില്‍ പരിഹരിക്കുന്നതിന് ഘടനാപരമായ മാര്‍ഗ്ഗനിര്‍ദ്ദേശം, രഹസ്യ കൗണ്‍സിലിംഗ്, ശക്തമായ പിന്തുണാ സംവിധാനം എന്നിവ നല്കാന് ലക്ഷ്യമിട്ടുള്ള പരിചയസമ്പന്നരായ കമ്മ്യൂണിറ്റി നേതാക്കള്‍, പ്രൊഫഷണല്‍ കൗണ്‍സിലര്‍മാര്‍, വിഷയ വിദഗ്ധര്‍ എന്നിവരടങ്ങുന്ന ഒരു സമര്‍പ്പിത പാനലാണ് സെഷനുകള്‍ക്ക് നേതൃത്വം നല്‍കുക. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് എല്ലാ ശനിയാഴ്ചകളിലും രാവിലെ 10 മുതല്‍ ഉച്ചക്ക് 12 മണിവരെുള്ള സെഷനില്‍ പങ്കെടുക്കാം. സഹായം ആവശ്യമുള്ള വ്യക്തികള്‍ക്ക് communtiysupport@iassharjah.com എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടാം, അല്ലെങ്കില്‍ 06-5610845 എന്ന നമ്പറില്‍ ഐഎഎസ് ഓഫീസില്‍ വിളിക്കാം.