
യുഎഇയിലേക്ക് മരുന്നുമായി വരുന്നവര്‍ സൂക്ഷിക്കുക..
ഷാര്‍ജ: രാജ്യാന്തര പുസ്തക മേളയോടനുബന്ധിച്ച് നല്കി വരുന്ന അന്തര്‍ദേശീയ സാഹിത്യ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു തുടങ്ങിയതായി ഷാര്‍ജ ബുക്ക് അതോറിറ്റി അറിയിച്ചു. അറബി ഉള്‍പ്പടെ അന്തര്‍ദ്ദേശീയ സാഹിത്യത്തിനുള്ള സംഭാവനകള്‍ക്കായി രചയിതാക്കളെയും പ്രസാധകരെയും വിവര്‍ത്തകരെയും ആദരിക്കുന്നതിന്റെ ഭാഗമായാണ് അവാര്‍ഡെന്നും ഷാര്‍ജ ബുക്ക് അതോറിറ്റി അറിയിച്ചു. അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി 2024 ആഗസ്റ്റ് 31-നാണ് അവസാനിക്കുക. വിജയികളെ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ 43-ാം പതിപ്പിന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രഖ്യാപിക്കും. സാഹിത്യ പ്രതിഭകളെ ആദരിക്കാനും പ്രോത്സാഹിപ്പിക്കാനും വായനാ സംസ്കാരം വളര്‍ത്താനും ആഗോള പ്രസിദ്ധീകരണ വ്യവസായത്തെ മുന്നോട്ട് കൊണ്ടുപോകാനും ലക്ഷ്യമിട്ടാണ് പുസ്തകോത്സവമെന്നും അതോറിറ്റി അറിയിച്ചു. 625,000 ദിര്‍ഹമാണ് അവാര്‍ഡിനായി മാറ്റിവച്ചിട്ടുള്ളത്. മികച്ച എമിറാത്തി പുസ്തകത്തിനുള്ള ഷാര്‍ജ അവാര്‍ഡ്, മികച്ച അറബിക് നോവലിനുള്ള ഷാര്‍ജ അവാര്‍ഡ്, മികച്ച അന്താരാഷ്ട്ര പുസ്തകത്തിനുള്ള ഷാര്‍ജ അവാര്‍ഡ്, ഷാര്‍ജ പബ്ലിഷര്‍ റെക്കഗ്നിഷന്‍ അവാര്‍ഡ് എന്നിവ ഉള്‍പ്പെടെ നിരവധി വിഭാഗങ്ങളിലാണ് അവാര്‍ഡ് നല്‍കുക. ഷാര്‍ജ ബുക്ക് അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ എന്‍ട്രികള്‍ സമര്‍പ്പിക്കാനും അവാര്‍ഡിന്റെ മാനദണ്ഡങ്ങളും നിയമങ്ങളും മനസ്സിലാക്കാന്‍ കഴിയും.
യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ കാഴ്ചപ്പാടുകളും നിര്‍ദ്ദേശങ്ങളും അനുസരിച്ചാണ് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം എല്ലാ വര്‍ഷവും മികച്ച രീതിയില്‍ സംഘടിപ്പിച്ചുവരുന്നത്.