
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ഷാര്‍ജ: ‘കണ്‍കുളിര്‍മയുടെ കണ്ണൂര്‍ ഗാഥയുമായി’ എന്ന ശീര്‍ഷകത്തില്‍ ജില്ലാ കെഎംസിസി സംഘടിപ്പിക്കുന്ന കണ്ണൂര്‍ക്കാരായ ഷാര്‍ജയിലെ പ്രവാസികളുടെ മഹാസംഗമം ‘കണ്ണൂര്‍ ഫെസ്റ്റ്’ മെയ് 25,ജൂണ്‍ 1,21 തിയ്യതികളില്‍ നടക്കും. ഫെസ്റ്റിന്റെ ഭാഗമായി ജില്ലാ വനിതാ കെഎംസിസി അണിയിച്ചൊരുക്കുന്ന മെഹന്തി ഫെസ്റ്റ്,പാചക മത്സരം,ചിത്രരചന,കളര്‍ കോമ്പറ്റീഷന് എന്നിവ 25ന് വൈകുന്നേരം മൂന്നു മണി മുതല്‍ ഷാര്‍ജ കെഎംസിസി ഹാളില്‍ ആരംഭിക്കും. ജൂണ്‍ ഒന്നിന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് കോണ്‍ഫറന്‍സ് ഹാളില്‍ ‘കണ്ണൂര്‍ വൈബ്’ സംഘടിപ്പിക്കും. കണ്ണൂരിലെ കലാകാരന്മാര് അണിനിരക്കുന്ന കരോക്കെ മ്യൂസിക് നൈറ്റ്,ഒപ്പന,ഡാന്‍സ് എന്നിവ അരങ്ങേറും. ജൂണ്‍ 21ന് കലാ,സാംസ്കാരിക സന്ധ്യയോടെ ഫെസ്റ്റ് സമാപിക്കും. മുസ്്ലിംലീഗ് ദേശീയ സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ.എംപി അബ്ദുസ്സമദ് സമദാനി എംപി മുഖ്യാതിഥിയാകും. പ്രമുഖ മാപ്പിളപ്പാട്ട് ഗായകന് കണ്ണൂര്‍ ശരീഫ് നയിക്കുന്ന ഇശല്‍ സന്ധ്യ,ഒപ്പന,അറബിക് ഡാന്‍സ് കോല്‍ക്കളി തുടങ്ങിയകലാ പരിപാടികളും പരിപാടിക്ക് മാറ്റുകൂട്ടും. ഫെസ്റ്റിന്റെ ഭാഗമായി മണ്ഡലം കമ്മറ്റികള്‍ ഫാമിലി ഗാതറിങ്,സംഘടനാ ക്യാമ്പ്,ലഹരി വിരുദ്ധ സംഗമം,കമ്പവലി മത്സരം തുടങ്ങിയവ സംഘടിപ്പിച്ചു. കണ്ണൂര്‍ ഫെസ്റ്റ് ഷാര്‍ജയിലെ പ്രവാസികള്‍ക്ക് ഗൃഹാതുരമായ ഓര്‍മകള്‍ സമ്മാനിക്കുമെന്ന് ജില്ലാ ഭാരവാഹികള്‍ പറഞ്ഞു.