
യുഎഇയിലേക്ക് മരുന്നുമായി വരുന്നവര്‍ സൂക്ഷിക്കുക..
ഷാര്‍ജ : കെഎംസിസി ഷാര്‍ജ ഫാമിലി കെയര്‍ പദ്ധതിയില്‍ അംഗമായിരിക്കെ മരിച്ച സിപി കുഞ്ഞിമുഹമ്മദിന്റെ കുടുംബത്തിനുള്ള ഫാമിലി കെയര്‍ വിഹിതം കൈമാറി. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയാണ് കുഞ്ഞിമുഹമ്മദ്. മുന്‍ വിദ്യാഭ്യാസ മന്ത്രിയും മുസ്ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവുമായ അഡ്വ. നാലകത്ത് സൂപ്പി കുഞ്ഞിമുഹമ്മദിന്റെ മകന് അജ്മലിന് ഷാര്‍ജ കെഎംസിസി,മുസ്ലിംലീഗ് ജില്ലാ,മണ്ഡലം, പഞ്ചായത്ത് ഭാരവാഹികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ തുക കൈമാറി. ഷാര്‍ജ കെഎംസിസി സെക്രട്ടറി അഷ്റഫ് പരതക്കാട് അധ്യക്ഷനായി. മുസ്ലിംലീഗ് നേതാക്കളായ ഉമ്മര്‍ അറക്കല്‍,സലീം കുരുവമ്പലം,എ.കെ നാസര്‍,അഡ്വ സലാം,ഷൗക്കത്ത് നാലകത്ത്,എ.കെ മുസ്തഫ,ടികെ ഹംസ,സിടി നൗഷാദലി,കബീര്‍ പി,മജീദ് മാസ്റ്റര്‍,കെഎംസിസി നേതാക്കളായ ഫക്രുദ്ദീന്‍,ഷൗക്കത്തലി പങ്കെടുത്തു. അംഗങ്ങളായി ചേര്‍ന്നവര്‍ മരണപ്പെട്ടാല്‍ അവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയാണ് ആശ്വാസമായി ഷാര്‍ജ കെഎംസിസി ഫാമിലി കെയറില്‍ നിന്നും നല്‍കുക. മാരക രോഗങ്ങള്‍ക്ക് ചികിത്സാ സഹായമുള്‍പ്പെടെ നിരവധി ആനുകൂല്യങ്ങളാണ് ഈ പദ്ധതിയിലൂടെ അംഗങ്ങള്‍ക്ക് നല്‍കിവരുന്നത്.