
മലബാര്‍ പ്രവാസി: നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് സംഘടിപ്പിച്ചു
ഷാര്‍ജ: മുസൈറയിലെ റോഡുകളില്‍ 568 തൂണുകള്‍ സ്ഥാപിച്ച് സേവ തെരുവ് വിളക്കുകള്‍ തെളിയിച്ചു. പ്രദേശത്തിന്റെ സ്വഭാവത്തിന് അനുയോജ്യമായ ഉയരവും പ്രത്യേകതകളും ഉപയോഗിച്ചാണ് ലൈറ്റിംഗ് തൂണുകള്‍ സ്ഥാപിച്ചിട്ടുളളത്. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദ്ദേശപ്രകാരം, ഷാര്‍ജ വൈദ്യുതി, ജല, വാതക അതോറിറ്റിയാണ് മുസൈറ പ്രദേശത്തെ റോഡുകളില്‍ വെളിച്ചം നല്‍കുന്നതിനുള്ള സുപ്രധാന പദ്ധതി നടപ്പിലാക്കുന്നത്. ഇതുവരെ, ഏറ്റവും ഉയര്‍ന്ന സാങ്കേതിക മാനദണ്ഡങ്ങള്‍ക്കനുസൃതമായി 568 ലൈറ്റിംഗ് തൂണുകള്‍ സ്ഥാപിക്കുകയും ഏകദേശം 28 കിലോമീറ്റര്‍ വൈദ്യുത കേബിളുകള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. പ്രദേശത്തിന്റെ പ്രത്യേകതക്ക് യോജിച്ച രീതിയിലുള്ള സ്പെസിഫിക്കേഷനുകളും ഉയരങ്ങളുമുള്ള ലൈറ്റിംഗ് തൂണുകളാണ് സ്ഥാപിച്ചിരിക്കുന്നത്. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ആകെ ചെലവ് 4.8 ദശലക്ഷം ദിര്‍ഹം കവിയുമെന്ന് കണക്കാക്കപ്പെടുന്നു. മുസൈറ പ്രദേശത്തെ ആന്തരിക റോഡുകള്‍ക്ക് മതിയായ വെളിച്ചം നല്‍കുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് സേവയിലെ വൈദ്യുതി വിതരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അഹമ്മദ് അല്‍ ബാസ് വിശദീകരിച്ചു. ഷാര്‍ജ എമിറേറ്റിലെ എല്ലാ മേഖലകളിലും വികസന പദ്ധതികളിലും മികച്ച സേവനങ്ങള്‍ നല്‍കുന്നതിനുള്ള അതോറിറ്റിയുടെ നിരന്തര ശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതി. സുരക്ഷയും ഭദ്രതയും വര്‍ദ്ധിപ്പിക്കുകയും പ്രദേശത്തിന് കൂടുതല്‍ ആധുനികവും സൗന്ദര്യാത്മകവുമായ ഒരു രൂപം നല്‍കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താമസക്കാര്‍ക്ക് സുരക്ഷിതവും സുഖകരവുമായ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.