
ഗ്രഹണ നമസ്കാരത്തിന് ആഹ്വാനം ചെയ്ത് യുഎഇ ഔഖാഫ്
ഷാര്‍ജ: സാങ്കേതിക തകരാര്‍ കാരണം വാഹനത്തില്‍ കുടുങ്ങിയ രണ്ട് പേരെ അടിയന്തിര രക്ഷാപ്രവര്‍ത്തനത്തിലൂടെ 10 മിനിറ്റിനകം ഷാര്‍ജ പൊലീസ് പുറത്തേക്കെത്തിച്ചു. അല്‍ ബാദിയ പാലത്തില്‍ നിന്ന് പാലം ഏഴിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് സാങ്കേതിക തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് പൂര്‍ണ്ണമായും പ്രവര്‍ത്തനം നിലച്ച ഒരു ഇലക്ട്രിക് വാഹനത്തിനുള്ളില്‍ രണ്ട് പേര് കുടുങ്ങി കിടക്കുന്നതായി ഷാര്‍ജ പൊലീസ് ഓപ്പറേഷന് റൂമിലേക്ക് സന്ദേശം ലഭിക്കുകയായിരുന്നു. റിപ്പോര്‍ട്ട് ലഭിച്ച് പത്ത് മിനിറ്റിനുള്ളില്‍ പ്രദേശത്തെത്തി ഗതാഗതം സുഗമമാക്കിയ ശേഷം രണ്ട് പേരെയും സുരക്ഷിതമായി ഷാര്‍ജ പൊലീസ് പെട്രോളിങ് വിഭാഗം ഉദ്യോഗസ്ഥര്‍ പുറത്തേക്കെത്തിച്ചു.