
സോഷ്യല്‍ മീഡിയ പരസ്യങ്ങള്‍ നിയന്ത്രിക്കാന്‍ യുഎഇ പെര്‍മിറ്റ് ഏര്‍പ്പെടുത്തുന്നു
ഷാര്‍ജ: അറബിക് അക്ഷരങ്ങളുടെ ഉത്ഭവത്തിലേക്കും പിന്നീടുണ്ടായ പരിണാമങ്ങളിലേക്കും ആധുനിക അറബിക് എഴുത്ത് ലിപിയുടെ സൗന്ദര്യത്തിലേക്കും വെളിച്ചം വീശുന്ന ‘ദി ഹിസ്റ്ററി ഓഫ് ലെറ്റേഴ്സ് ആന്റ് മൂവ്മെന്റ്’ പ്രദര്‍ശനത്തിന് ഷാര്‍ജ അല്‍ റഹ്മാനിയ മാളില്‍ തുടക്കമായി. ഷാര്‍ജ പബ്ലിക് ലൈബ്രറികളുടെ (എസ്പിഎല്‍) ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഷാര്‍ജ ഹോളി ഖുര്‍ആന്‍ അക്കാദമിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന എക്സിബിഷന് ഈ മാസം 20 വരെ നീണ്ടുനില്‍ക്കും. ആദ്യകാല അമൂര്‍ത്ത രൂപങ്ങളില്‍ നിന്ന് ലോകത്തിലെ ഏറ്റവും പ്രധാന ആവിഷ്കൃതമായ എഴുത്ത് സമ്പ്രദായത്തിലേക്ക് പതിനാലു നൂറ്റാണ്ടുകളായി അറബി ലിപി തുടരുന്ന പരിണാമം അടയാളപ്പെടുത്തുന്നതാണ് പ്രദര്‍ശനം.
ദിവസവും രാവിലെ പത്തു മണി മുതല്‍ രാത്രി പത്തു മണി വരെ നടക്കുന്ന പ്രദര്‍ശനത്തില്‍ ആദ്യകാല ഡയാക്രിറ്റിക്കല്‍ മാര്‍ക്കുകളുടെ ആമുഖവും കാലിഗ്രാഫിക് ശൈലികളുടെ പരിഷ്കരണവും ഉള്‍പ്പെടെ അറബി എഴുത്തിലെ നാഴികക്കല്ലുകള്‍ വരച്ചുകാട്ടുന്നു. അറിവിനും കലാപരമായ ആവിഷ്കാരത്തിനുമുള്ള ശക്തമായ മാധ്യമമായ ലിപിയുടെ പരിവര്‍ത്തനം സന്ദര്‍ശകരുമായി പങ്കുവക്കുന്നതാണിത്. വിശുദ്ധ ഖുര്‍ആന്‍ അതിന്റെ ഭാഷാപരവും സൗന്ദര്യാത്മകവുമായ വികാസത്തെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കു വഹിക്കുന്നു. അറബി കാലിഗ്രാഫിയുടെ കലാപരമായ വൈവിധ്യവും ചരിത്രപരമായ പ്രാധാന്യവും ചിത്രീകരിക്കുന്ന ഹോളി ഖുര്‍ആന്‍ അക്കാദമി ശേഖരത്തില്‍ നിന്നുള്ള അപൂര്‍വ കയ്യെഴുത്തു പ്രതികളും പുരാവസ്തുക്കളും പ്രദര്‍ശനത്തിലുണ്ട്.
പൈതൃകം,ഭാഷ,ചിന്ത എന്നിവ സംരക്ഷിക്കുന്നതിനുള്ള മാര്‍ഗമായി ലിഖിത രൂപം എങ്ങനെ പ്രവര്‍ത്തിച്ചുവെന്നും അറബ്,ഇസ്ലാമിക നാഗരികതയില്‍ ബൗദ്ധിക പരിവര്‍ത്തനങ്ങളെ ഇത് എങ്ങനെ സ്വാധീനിച്ചുവെന്നും പ്രദര്‍ശനം വ്യക്തമാക്കുന്നു.
അറബി ലിപിയുടെ സാംസ്കാരികവും കലാപരവുമായ പൈതൃകവുമായി ഇടപഴകാന്‍ പൊതുജനങ്ങള്‍ക്ക് അവസരമൊരുക്കുക എന്ന ഷാര്‍ജ ലൈബ്രറിയുടെ ദൗത്യത്തിന്റെ ഭാഗമായാണ് പ്രദര്‍ശനമെന്ന് എസ്പിഎല്‍ ഡയരക്ടര്‍ ഇമാന് ബുഷുലൈബി പറഞ്ഞു. അറബി എഴുത്തിന്റെ പരിണാമം അറബ്,ഇസ്ലാമിക സാഹിത്യത്തെ കോര്‍ത്തിണക്കി റീഡ് പേനകളും മഷിക്കുപ്പികളും മാത്രം ഉപയോഗിച്ച് പ്രമുഖ എഴുത്തുകാര്‍ നിര്‍മിച്ച ശ്രദ്ധേയമായ കയ്യെഴുത്ത് പ്രതികള്‍ കൊണ്ട് പ്രദര്‍ശനം സമ്പന്നമാണും ഇമാന് ബുഷുലൈബി അഭിപ്രായപ്പെട്ടു.
രാജ്യത്ത് നിലനില്‍ക്കുന്ന പൈതൃകത്തിലും അസ്തിത്വ സംരക്ഷണത്തിലും തലമുറകളിലൂടെ ആശയങ്ങള്‍ കൈമാറുന്നതിലും എഴുത്ത് നിര്‍ണായക പങ്കു വഹിക്കുന്നുവെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
പുരാതന ശിലാ ലിഖിതങ്ങള്‍ മുതല്‍ അച്ചടിച്ച പുസ്തകങ്ങള്‍ വരെയുള്ള അറബി അക്ഷരത്തിന്റെ പ്രയാണം മനസിലാക്കാന്‍ ചെയ്യാന്‍ ഷാര്‍ജ പബ്ലിക് ലൈബ്രററി എല്ലാ പ്രായത്തിലുമുള്ള താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും അവസരമൊരുക്കിയിട്ടുണ്ട്.
സമകാലിക അറബ് സംസ്കാരത്തെ രൂപപ്പെടുത്തുന്ന അറബിക് ലിപികളുടെ ചരിത്ര വളര്‍ച്ച അനാവരണം ചെയ്യുന്ന പ്രദര്‍ശനം സക്രിയമായ ഭാഷാ പൈതൃകത്തെ ആസ്വദിക്കാന്‍ സന്ദര്‍ശകരെ ഷാര്‍ജയിലേക്ക് ക്ഷണിക്കുകയാണ്.