
ഇന്ന് യുഎഇ സായുധസേനാ ഏകീകരണ ദിനം
ഷാര്‍ജ: ഷാര്‍ജ സര്‍ക്കാര്‍ പുതിയ അവധികൂടി പ്രഖ്യാപിച്ചു. ‘കെയര്‍ ലീവ്’ എന്ന അവധിക്കാണ് ഇന്നലെ ഷാര്‍ജ ഭരണാധികാരിയും യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി അംഗീകാരം നല്‍കിയത്. രോഗിയായ കുട്ടിക്കോ സ്ഥിരം കൂട്ടാളി ആവശ്യമുള്ള വൈകല്യമുള്ള കുട്ടിക്കോ ജന്മം നല്കുന്ന വനിതാ ജീവനക്കാര്‍ക്കാണ് ഈ അവധി അനുവദിക്കുന്നത്. പ്രസവാവധി അവസാനിച്ചതിന് ശേഷം അവധി ആരംഭിക്കും ബന്ധപ്പെട്ട അതോറിറ്റിയുടെ അംഗീകാരത്തോടെ ലീവ് നീട്ടാവുന്നതാണ്. ഷാര്‍ജ റേഡിയോ ആന്റ് ടെലിവിഷനില്‍ സംപ്രേഷണം ചെയ്യുന്ന ‘ഡയറക്ട് ലൈന്‍’ പ്രോഗ്രാമില്‍ ഷാര്‍ജ ബ്രോഡ്കാസ്റ്റിങ് അതോറിറ്റി ഡയരക്ടര്‍ ജനറല്‍ മുഹമ്മദ് ഹസന് ഖലഫുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിനിടെ ഷാര്‍ജ മാനവ വിഭവശേഷി വകുപ്പ് ചെയര്മാന് അബ്ദുല്ല ഇബ്രാഹീം അല്‍ സാബിയാണ് ഇക്കാര്യം അറിയിച്ചത്.