
നാഷണല്‍ കെഎംസിസി കരിയര്‍ ഫസ്റ്റ് ഒരുക്കുന്നു; അക്കാദമിക് മേഖലകളില്‍ തൊഴില്‍ തേടുന്നവര്‍ക്ക് അവസരം
30ാമത് ഷാര്‍ജ-റബത്ത് ഇന്റര്‍നാഷണല്‍ പബ്ലിഷിങ് ആന്റ് ബുക്ക് ഫെയറില്‍ ഷാര്‍ജക്ക് ഗസ്റ്റ് ഓഫ് ഓണര്‍ ബഹുമതി
ഷാര്‍ജ: അറബ് സംസ്കാരം,അറിവ്,പാരസ്പര്യം എന്നിവ ആഘോഷിക്കുന്ന 30ാമത് ഷാര്‍ജ-റബത്ത് ഇന്റര്‍നാഷണല്‍ പബ്ലിഷിങ് ആന്റ് ബുക്ക് ഫെയറില്‍ ഗസ്റ്റ് ഓഫ് ഓണര്‍ ബഹുമതിയുമായി ഷാര്‍ജ. മൊറോക്കോ രാജകുമാരന് മൗലെ റാശിദിന്റെയും ഷാര്‍ജ ബുക്ക് അതോറിറ്റി (എസ്ബിഎ) ചെയര്‍പേഴ്സണ്‍ ശൈഖ ബോദൂര്‍ ബിന്ത് സുല്‍ത്താന്‍ അല്‍ ഖാസിമിയുടെയും സാന്നിധ്യത്തിലാണ് ഷാര്‍ജ ബഹുമതി കരസ്ഥമാക്കിയത്.
യുഎഇയും മൊറോക്കോയും തമ്മിലുള്ള സാംസ്കാരിക ബന്ധം കൂടുതല്‍ സുദൃഢമാക്കുന്നതിനും അറബ് സാംസ്കാരിക വിനിമയ പദ്ധതികള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള ഷാര്‍ജയുടെ ദീര്‍ഘകാല ശ്രമങ്ങള്‍ക്കുള്ള അംഗീകാരമാണിത്.
ഏപ്രില്‍ 27 വരെ റബത്തിലെ ഒഎല്‍എം സൂയിസിയില് നടക്കുന്ന 30ാമത് റബത്ത് ഇന്റര്‍നാഷണല്‍ പബ്ലിഷിങ് ആന്റ് ബുക് ഫെയര്‍ ഉദ്ഘാടന ചടങ്ങില്‍ മൊറോക്ക യുവജന,സാംസ്കാരിക, ആശയവിനിമയ മന്ത്രി മുഹമ്മദ് മെഹ്ദി ബെന്സായിദിനൊപ്പം ഷെയ്ഖ ബോദൂര്‍ അല്‍ ഖാസിമി മുഖ്യാതിഥിയായി പങ്കെടുക്കും.
ഇന്നലെ സ്റ്റാളുകളുടെ ഉദ്ഘാടനത്തില്‍ ശൈഖ ബോദൂര്‍ രാജകുമാരന് മൗലെ റാശിദിനൊപ്പം ഷാര്‍ജയിലെ ഗസ്റ്റ് ഓഫ് ഓണര്‍ പവലിയനിയിലെത്തി. അവിടെ ഷാര്‍ജ ബുക്ക് അതോറിറ്റി സിഇഒ അഹമ്മദ് ബിന്‍ റക്കാദ് അല്‍ അമേരിക്കൊപ്പം സജ്ജീകരണങ്ങള്‍ നോക്കിക്കണ്ടു.
ഷാര്‍ജ ഗവ.റിലേഷന്‍സ് വകുപ്പ് ചെയര്‍പേഴ്സണ്‍ ശൈഖ് ഫാഹിം അല്‍ ഖാസിമി,റബാത്ത് ഇന്റര്‍നാഷണല്‍ പബ്ലിഷിങ് ആന്റ് ബുക്ക് ഫെയര്‍ ഡയരക്ടര്‍ ലത്തീഫ മൗഫ്താകിര് എന്നിവരും വിശിഷ്ടാതിഥികളായെത്തും.
എമിറാത്തി പ്രസിദ്ധീകരണ സ്ഥാപനങ്ങളുടെ കൃതികള്‍,സാംസ്കാരിക സ്ഥാപനങ്ങളുടെ സംരംഭങ്ങള്‍,ഷാര്‍ജയുടെ പൈതൃക സൃഷ്ടികള്‍,സാംസ്കാരിക പദ്ധതികള്‍ എന്നിവയടങ്ങുന്ന പ്രദര്‍ശനങ്ങളും വിദ്യാഭ്യാസ പരിപാടികളുമാണ് ഷാര്‍ജയുടെ സ്റ്റാളിലുള്ളത്.