
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
സോഷ്യല്‍ എംപവര്‍മെന്റ് ഫൗണ്ടേഷന് പര്യടനം വന്‍ വിജയമാക്കി
ഷാര്‍ജ: ‘പ്രവാചകന്റെ അയല്‍ക്കാര്‍’ എന്‍ഡോവ്മെന്റ് ഫണ്ട് സമാഹരണ ഭാഗമായി പൊതുമരാമത്ത് വകുപ്പില്‍ ഷാര്‍ജ സോഷ്യല്‍ എംപവര്‍മെന്റ് ഫൗണ്ടേഷന്(എസ്എസ്ഇഎഫ്) ഭാരവാഹികള്‍ പര്യടനം നടത്തി. എന്‍ഡോവ്മെന്റ് പദ്ധതിയുടെ വിശദാംശങ്ങളും അനാഥരെ പിന്തുണയ്ക്കുകയും ശാക്തീകരിക്കുകയും ചെയ്യുക എന്ന മഹത്തായ ലക്ഷ്യങ്ങളും ഈ മാനുഷിക പദ്ധതിയിലേക്ക് സംഭാവന നല്‍കേണ്ടതിന്റെ പ്രാധാന്യവും ഫൗണ്ടേഷന് സജ്ജീകരിച്ച ഇന്ററാക്ടീവ് പവലിയനില്‍ പൊതുമരാമത്ത് വകുപ്പ് ജീവനക്കാര്‍ക്ക് വിശദീകരിച്ചു നല്കി. ശ്രദ്ധേയമായ ജനപങ്കാളിത്തവും സഹകരണവുമാണ് പരിപാടിക്ക് ലഭിച്ചത്.
യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ ശ്രദ്ധേയമായ ജീവകാരുണ്യ പദ്ധതിയാണിത്. നേരിട്ടുള്ള ബാങ്ക് ട്രാന്‍സ്ഫറുകള്‍,പ്രതിമാസ സംഭാവനകള്‍,വിവിധ വിഭാഗങ്ങള്‍ക്ക് അനുയോജ്യമായ വ്യത്യസ്ത തുകകള്‍ സംഭാവന നല്കല്,’പ്രവാചകന്റെ അയല്‍ക്കാര്‍’ പ്ലാറ്റ്ഫോം വഴി ഡിജിറ്റല്‍ സംഭാവന എന്നിവ വഴി ജീവനക്കാര്‍ക്ക് ഈ എന്‍ഡോവ്മെന്റിലേക്ക് എങ്ങനെ സംഭാവന നല്‍കാമെന്ന് ഫൗണ്ടേഷന് സംഘം വിശദീകരിച്ചു.
ഷാര്‍ജ പൊതുമരാമത്ത് വകുപ്പുമായുള്ള പങ്കാളിത്തത്തില്‍ തങ്ങള്‍ അഭിമാനിക്കുന്നുവെന്നും അനാഥരെ ശാക്തീകരിക്കുന്നതിനും അവരുടെ കഴിവുകള്‍ പ്രയോജനപ്പെടുത്തുന്നതിനുമായുള്ള ‘പ്രൊഫറ്റ്സ് നെയ്ബേഴ്സ് എന്‍ഡോവ്മെന്റ്’ പദ്ധതിയുമായുള്ള അവരുടെ ഉദാരമായ ഇടപെടലിനെ തങ്ങള്‍ അഭിനന്ദിക്കുന്നുവെന്നും എസ്എസ്ഇഎഫ് റിലേഷന്‍സ് ആന്റ് സ്പോണ്‍സര്‍ഷിപ്പ് അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് ഡയരക്ടര്‍ മറിയം അല്‍ ഖലീഫ പറഞ്ഞു.
‘പ്രൊഫറ്റ്സ് നെയ്ബേഴ്സ് എന്‍ഡോവ്മെന്റ്’ എന്ന മാനുഷിക സഹായ പദ്ധതിയെക്കുറിച്ചുള്ള പ്രഥമ പര്യടന ഭാഗമായി ഷാര്‍ജ സോഷ്യല്‍ എംപവര്‍മെന്റ് ഫൗണ്ടേഷന്റെ പ്രതിനിധി സംഘത്തെ ആതിഥേയത്വം വഹിക്കാന്‍ പൊതുമരാമത്ത് വകുപ്പിന് കഴിഞ്ഞത് ബഹുമതിയായി കണക്കാക്കുന്നുവെന്ന് പൊതുമരാമത്ത് വകുപ്പ് കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് സെന്റര്‍ ഡയരക്ടര്‍ മറിയം അല്‍ മസ്മിയും പറഞ്ഞു.