സീതി ഹാജി മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 9ന്

ഷാര്‍ജ: ഇന്ത്യന്‍ വ്യാപാര,സാംസ്കാരിക,വിനോദ പ്രദര്‍ശനമായ ‘കമോണ്‍ കേരള’യുടെ ഏഴാമത് പതിപ്പ് മെയ് ഒമ്പതു മുതല്‍ 11 വരെ ഷാര്‍ജയില്‍ നടക്കും. ഷാര്‍ജ ഭരണാധികാരിയും യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നേതൃത്വത്തില്‍ ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ്് ഇന്‍ഡസ്ട്രിയുമായും (എസ്സിസിഐ) എക്സ്പോ സെന്ററുമായും ഷാര്‍ജ ചേംബറുമായും സഹകരിച്ച് ഗള്‍ഫ് മാധ്യമം സംഘടിപ്പിക്കുന്ന പ്രദര്‍ശനം കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യം വിളിച്ചോതുന്ന മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഇന്ത്യന്‍ അന്താരാഷ്ട്ര വ്യാപാര മേളയാണ്. യുഎഇയുടെ പ്രധാന വ്യാപാര പങ്കാളിയായ ഇന്ത്യയുമായുള്ള സാംകാരിക,വ്യാപാര പിന്തുണയ്ക്കുന്നതാകും പ്രദര്‍ശനമെന്ന് എസ്സിസിഐ കമ്മ്യൂണിക്കേഷന്‍ ആന്റ് ബിസിനസ് സെക്ടര്‍ അസി.ഡയരക്ടര്‍ ജനറല്‍ അബ്ദുല്‍ അസീസ് അല്‍ ഷംസി പറഞ്ഞു. യുഎഇയില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്വകാര്യ മേഖലയിലെ കമ്പനികളും ഉള്‍പ്പെടെ 300ലധികം പ്രദര്‍ശകര്‍ പങ്കെടുക്കും, കൂടാതെ 275,000ത്തിലധികം സന്ദര്‍ശകരും പ്രദര്ശനത്തിലെത്തുമെന്നാണ് പ്രതീക്ഷയെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.