വീടുകളിലെ പൂന്തോട്ടങ്ങള്‍ക്ക് സമ്മാനങ്ങള്‍ പ്രഖ്യാപിച്ച് ദുബൈ മുനിസിപ്പാലിറ്റി

ഷാര്‍ജ: ഗതാഗത നിയമ ലംഘനത്തിനും മറ്റു കുറ്റാന്വേഷണ ഭാഗമായും പിടിച്ചെടുക്കപ്പെട്ട വാഹനങ്ങള്‍ ശിക്ഷ കാലാവധി തീര്‍ന്ന ശേഷവും ഉടമ തിരിച്ചെടുക്കാത്ത പക്ഷം, വാഹനം ലേലം ചെയ്യുന്നതിലെ കാലാവധി സംബന്ധിച്ച ചട്ടം ഷാര്‍ജയില്‍ ഭേദഗതി വരുത്തി. ഷാര്‍ജ കിരീടാവകാശിയും ഉപ ഭരണാധികാരിയുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഷാര്‍ജ എക്സിക്യൂട്ടീവ് കൗണ്‍സില്‍ നിയമ ഭേദഗതി നിര്‍ദേശം അംഗീകരിച്ചു. പുതിയ ചട്ടം അനുസരിച്ച് ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും തിരിച്ച് കൊണ്ടു പോവാത്ത വാഹനങ്ങള്‍ മൂന്ന് മാസം വരെ ഉടമയെ കാത്ത് സൂക്ഷിക്കുന്നതും മൂന്ന് മാസത്തിന് ശേഷം വാഹനം ലേലം ചെയ്ത് വില്കുന്നതുമായിരിക്കും. ട്രാഫിക് അപകട കേസ് ഫയല്‍ തീര്‍പ്പ് കല്പിച്ചതിന് ശേഷമോ കോടതി വിധി പുറപ്പെടുവിച്ചതിന് ശേഷമോ മൂന്ന് മാസം പൂര്‍ത്തിയായാല്‍, പബ്ലിക് പ്രോസിക്യൂഷന് ഓഫീസുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങള്‍ അവസാനിപ്പിച്ച്, ട്രാഫിക് അല്ലെങ്കില്‍ ക്രിമിനല്‍ കാരണങ്ങളാല്‍ പൊലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ വാഹന കണ്ടുകെട്ടല്‍ കമ്മിറ്റി ലേലം ചെയ്യും.