
യൂറോപ്പില്‍ സൈബര്‍ ആക്രമണം: വിമാനങ്ങളുടെ ചെക്ക് ഇന്‍ സംവിധാനത്തില്‍ കാലതാമസം
ഷാര്‍ജ: ‘വൈദഗ്ധ്യം ആസ്വദിക്കുന്നിടത്ത്’ എന്ന പ്രമേയത്തില്‍ ഷാര്‍ജ യൂത്ത് എമിറേറ്റിലെ അഞ്ചു കേന്ദ്രങ്ങളില്‍ സ്കില്‍സ് ലാബ് ആരംഭിച്ചു. റൂബു ഖാന് ഫൗണ്ടേഷന് ഫോര്‍ ക്രിയേറ്റിങ് ഫ്യൂച്ചര്‍ ലീഡേഴ്സ് ആന്റ് ഇന്നൊവേറ്റേഴ്സുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഷാര്‍ജ യൂത്ത് വാസിത് യൂത്ത്,ഖോര്ഫക്കാന് യൂത്ത്,കല്‍ബ യൂത്ത്,ദിബ്ബ അല്‍ ഹിസ്ന്‍ യൂത്ത്,മ്ലീഹ യൂത്ത് എന്നിവിടങ്ങളിലാണ് ലാബ് ഒരുക്കിയിരിക്കുന്നത്. ഷാര്‍ജ യൂത്ത് അംഗങ്ങള്‍ക്ക് അവരുടെ കഴിവുകള്‍ വികസിപ്പിക്കാനും പ്രചോദനാത്മകവും സംവേദനാത്മകവുമായ അന്തരീക്ഷത്തില്‍ കഴിവുകള്‍ പങ്കുവക്കാനും അനുയോജ്യമായ അവസരമാണ് സ്കില്‍സ് ലാബിലൂടെ എമിറേറ്റിലെ യുവാക്കള്‍ക്ക് ലഭിക്കുന്നത്. ഈ മാസം 31 വരെ ലാബിന്റെ പ്രവര്‍ത്തനങ്ങള്‍ നീണ്ടുനില്‍ക്കും.