
ഗസ്സയിലെ ഇസ്രാഈല്‍ നീക്കം: അറബ്-മുസ്ലിം രാജ്യങ്ങള്‍ ശക്തമായി അപലപിച്ചു
ദുബൈ: അപ്രതീക്ഷമായി ദുബൈ ഭരണാധികാരി ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലെത്തി. സിലിക്കണ്‍ സെന്‍ട്രല്‍ മാളിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സന്ദര്‍ശനം നടത്തിയത്. ഒരു മണിക്കൂറിലേറെ സിലിക്കണ്‍ സെന്‍ട്രല്‍ മാളില്‍ അദ്ദേഹം ചെലവഴിച്ചു. വ്യാഴാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ലുലുവിലെത്തിയത്. ഗ്രോസറി, ഹൗസ്ഹോള്‍ഡ്, റോസ്ട്രി, ഹോട്ട് ഫുഡ്, ബുച്ചറി, ഫിഷ്, ഗാര്‍മെന്റ്സ്, സ്റ്റേഷനറി വിഭാഗങ്ങള്‍ സന്ദര്‍ശിച്ച അദേഹം റിയോയിലും ഏറെ നേരം ചെലവഴിച്ചു. അപ്രതീക്ഷിതമായി ദുബൈ ഭരണാധികാരിയെ അടുത്ത് കാണാനായതിന്റെ സന്തോഷത്തിലായിരുന്നു ലുലുവിലെത്തിയ ഉപഭോക്താക്കള്‍. പലര്‍ക്കും സെല്‍ഫി എടുക്കാനും മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്താനുമായി. തുടര്‍ന്ന് ഫുഡ് കോര്‍ട്ടിലും ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സന്ദര്‍ശനം നടത്തി. സായുധ കാവലുകളില്ലാതെയാണ് അദേഹം ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി ചെന്നത്. ജീവനക്കാര്‍ക്കും മറക്കാനാവാത്ത നിമിഷങ്ങളായിരുന്നു അത്. അപ്രതീക്ഷിതമായി ജനമധ്യത്തിലേക്ക് കടന്നുചെന്ന് അദ്ദേഹം ജനങ്ങളെ അത്ഭുതപ്പെടുത്തുകയായിരുന്നു.