
കൊല്ലം സ്വദേശി അബുദാബിയില്‍ നിര്യാതനായി
മോസ്കോ: ഔദ്യോഗിക സന്ദര്‍ശനത്തിനായി റഷ്യയിലെത്തിയ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്നഹ്യാന് മോസ്കോയില്‍ ഊഷ്മള സ്വീകരണം. അബുദാബി ഭരണാധികാരിയുടെ വിമാനം റഷ്യന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചപ്പോള്‍ സൈനിക വിമാനങ്ങളുടെ അകമ്പടിയോടെ അദ്ദേഹത്തെ സ്വാഗതം ചെയ്യാനും സല്യൂട്ട് ചെയ്യാനും എത്തി. വുനുക്കോവോ വിമാനത്താവളത്തില്‍ അദ്ദേഹത്തിന് ഔദ്യോഗിക സ്വീകരണം നല്കി. അവിടെ യുഎഇയുടെയും റഷ്യയുടെയും ദേശീയഗാനങ്ങള്‍ ആലപിച്ചു. വിമാനത്താവളത്തില്‍ ശൈഖ് മുഹമ്മദ് ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു.
തുടര്‍ന്ന് റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിനെ കണ്ടു. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചും സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള വഴികളെക്കുറിച്ചും, പ്രത്യേകിച്ച് സാമ്പത്തികം, വ്യാപാരം, നിക്ഷേപം, ഊര്‍ജ്ജം, സംയുക്ത വികസനത്തിന് സഹായിക്കുന്ന മറ്റ് മേഖലകള്‍, പൊതു താല്‍പ്പര്യമുള്ള പ്രാദേശിക, അന്തര്‍ദേശീയ വിഷയങ്ങള്‍ എന്നിവയെക്കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.
പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ഫോര്‍ സ്പെഷ്യല്‍ അഫയേഴ്സിന്റെ ഡെപ്യൂട്ടി ചെയര്മാന് ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്; യുഎഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ തഹ്നൂണ്‍ അല്‍ നഹ്യാന്; സുപ്രീം കൗണ്‍സില്‍ ഫോര്‍ നാഷണല്‍ സെക്യൂരിറ്റിയുടെ സെക്രട്ടറി ജനറല്‍ അലി ബിന്‍ ഹമ്മദ് അല്‍ ഷംസി; വ്യവസായ, നൂതന സാങ്കേതിക മന്ത്രി ഡോ. സുല്‍ത്താന്‍ ബിന്‍ അഹമ്മദ് അല്‍ ജാബര്‍; വിദേശ വ്യാപാര മന്ത്രി ഡോ. താനി ബിന്‍ അഹമ്മദ് അല്‍ സെയൂദി; നിക്ഷേപ മന്ത്രി മുഹമ്മദ് ഹസ്സന് അല്‍ സുവൈദി; സഹമന്ത്രി അഹമ്മദ് അലി അല്‍ സയേഗ്; തന്ത്രപരമായ ഗവേഷണ, നൂതന സാങ്കേതിക കാര്യങ്ങളുടെ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ഫൈസല്‍ അബ്ദുല്‍ അസീസ് അല്‍ ബന്നായ്; അബുദാബി എക്സിക്യൂട്ടീവ് ഓഫീസ് ചെയര്‍മാനായ ഡോ. അഹമ്മദ് മുബാറക് അല്‍ മസ്രൂയി, റഷ്യന്‍ ഫെഡറേഷനിലെ യുഎഇ അംബാസഡര്‍ ഡോ. മുഹമ്മദ് അഹമ്മദ് അല്‍ ജാബര്‍, നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.