‘ഏഞ്ചല്‍സ് ഓഫ് പാരഡൈസ്’: രുചിയും ബന്ധങ്ങളും സംഗമിക്കുന്ന മഹോത്സവം അബുദാബിയില്‍

ദുബൈ: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം പൊതുവിദ്യാലയം സന്ദര്‍ശിച്ച് പുരോഗതി അവലോകനം ചെയ്തു. യുഎഇയുടെ ദര്‍ശനവും നിര്‍ദ്ദേശങ്ങളും മനസ്സിലാക്കുന്നത് ദൈനംദിന അധ്യാപന രീതികളുടെ ഭാഗമാണെന്നും അത് ഓരോ കുട്ടിയുടെയും സ്വഭാവം കെട്ടിപ്പടുക്കുമെന്നും ഭരണാധികാരി ഊന്നിപ്പറഞ്ഞു. അല്‍ വര്‍ഖയിലെ സായിദ് വിദ്യാഭ്യാസ സമുച്ചയം എന്ന പൊതു വിദ്യാലയം സന്ദര്‍ശിക്കുകയും അവിടെ പഠിക്കുന്ന കുട്ടികളുമായി കൂടിക്കാഴ്ച നടത്തുകയും സ്ഥാപനം കൈവരിച്ച പുരോഗതി വിലയിരുത്തുകയും ചെയ്തു. ‘വിദ്യാഭ്യാസ, അധ്യാപന പ്രക്രിയയിലെ തുടര്‍ച്ചയായ വികസനത്തെ പൂര്‍ണ്ണമായി പ്രതിഫലിപ്പിക്കുന്ന ഒരു പൊതു വിദ്യാലയം’ താന്‍ സന്ദര്‍ശിച്ചതായി എക്സില്‍ അദ്ദേഹം എഴുതി. ‘ദേശീയ സ്വത്വം സ്കൂള്‍ ദിനത്തിന്റെ ഭാഗമാണ്; കായിക പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ത്ഥികളുടെ ജീവിത നിലവാരത്തിന്റെ ഭാഗമാണ്; സാമ്പത്തിക ജീവിതം വിശദീകരിക്കുന്നത് പാഠ്യേതര പാഠ്യപദ്ധതിയുടെ ഭാഗമാണെന്നും; വായന, എഴുത്ത്, കല എന്നിവയിലെ സര്‍ഗ്ഗാത്മകത നമ്മുടെ വിദ്യാര്‍ത്ഥികളുടെ സ്വഭാവം കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമാണെന്നും’ അദ്ദേഹം പറഞ്ഞു. ശൈഖ് അബ്ദുല്ല ബിന്‍ സായിദിന്റെയും ശൈഖ മറിയം ബിന്ത് മുഹമ്മദ് ബിന്‍ സായിദിന്റെയും ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു, അവരുടെ മേല്‍നോട്ടത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ ഗണ്യമായ പോസിറ്റീവ് പരിവര്‍ത്തനം സൃഷ്ടിക്കാന്‍ കഴിഞ്ഞിരിക്കുന്നതായി ശൈഖ് മുഹമ്മദ് വിലയിരുത്തി. ഇന്നത്തെ നമ്മുടെ സ്കൂളുകളാണ് നാളത്തെ നമ്മുടെ ഭാവി, ഇന്നത്തെ നമ്മുടെ വിദ്യാര്‍ത്ഥികള്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ നമ്മുടെ പ്രയാണത്തില്‍ നേതാക്കളാകും,’ , ഒരു രാജ്യത്തിന്റെ വളര്‍ച്ചയില്‍ വിദ്യാഭ്യാസത്തിന്റെ പങ്കും അദ്ദേഹം ഊന്നിപ്പറഞ്ഞു.