ഡോ.ഷംഷീര്‍ വയലിലിന്റെ എഡ്യുക്കേഷന്‍ കമ്പനി സഊദി ഓഹരി വിപണിയില്‍ വമ്പിച്ച നേട്ടമുണ്ടാക്കി

ദുബൈ: യുഎഇയുടെ രാഷ്ട്രപിതാവ് ശൈഖ് സായിദ് ലോകത്താകെയുള്ള തലമുറകള്‍ക്ക് പ്രചോദനമേകുന്ന ഓര്‍മ്മയാണെന്ന് ദുബൈ കെഎംസിസി സംസ്ഥാന ജനറല്‍ സെക്രട്ടറി യഹ്യ തളങ്കര അനുസ്മരിച്ചു. 54ാമത് യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബൈ കെഎംസിസി തൂലിക ഫോറം സംഘടിപ്പിച്ച ‘ശൈഖ് സായിദ് നന്മയുടെ സാരഥി’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൂലിക ഫോറം ചെയര്മാന് ഇസ്മായില്‍ ഏറാമല അധ്യക്ഷനായി. മാധ്യമ പ്രവര്ത്തകന് ജലീല്‍ പട്ടാമ്പി പുസ്തക പരിചയം നടത്തി. ശൈഖ് സായിദ് നന്മയുടെ സാരഥി എന്ന പുസ്തകം യഹ്യ തളങ്കര ഗള്‍ഫ് മോഡല്‍ സ്ക്കൂള് പ്രിന്‍സിപ്പാള്‍ ഡോ.ഉഷാ ഷിനോജിന് നല്കി പ്രകാശനം ചെയ്തു.
അഷ്റഫ് കൊടുങ്ങല്ലൂര്‍ സ്വാഗതം പറഞ്ഞു. ഡോ. ഉഷ ഷിനോജ്, സി.സാദിഖ്, അബ്ദുല്ല ആറങ്ങാടി, മുഹമ്മദ് പട്ടാമ്പി, യാഹുമോന്‍ ചെമ്മുക്കന്‍, പി.വി നാസര്‍, അബ്ദുല്‍ഖാദര്‍ അരിപ്പാമ്പ്ര, ഷഫീക് സലാഹുദ്ദീന്, സയ്യിദ് ജലീല്‍ മഷ്ഹൂര്‍ തങ്ങള്‍, ഷഹീര്‍ കൊല്ലം, എസ്.നിസാമുദ്ദീന്‍, ഹനീഫ് തളിക്കുളം, നബീല്‍ നാരങ്ങോളി, വലിയാണ്ടി അബ്ദുല്ല, വനിതാ കെഎംസിസി പ്രസിഡണ്ട് എ.പി സഫിയ മൊയ്തീന്, ഹനീഫ കോളിയടുക്കം ആശംസ നേര്‍ന്നു സംസാരിച്ചു. ഗ്രന്ഥകാരന് അമ്മാര്‍ കിഴുപറമ്പ് മറുമൊഴി നടത്തി. മുജീബ് കോട്ടക്കല്‍ നന്ദി പറഞ്ഞു. കബീര്‍ വയനാട് ഖിറാഅത്ത് നടത്തി.
ന്യൂഡല്‍ഹിയില്‍ നടന്ന ഫോര്‍ബ്സ് സമ്മേളനത്തില്‍ ഗോള്‍ഡന്‍ വിസയുടെ നേട്ടങ്ങള്‍ വിവരിച്ച് ജിഡിആര്‍എഫ്എ