
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
ഷാര്‍ജ: സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി നന്മയുടെ പ്രതീകവും ദീര്‍ഘവീക്ഷണമുള്ള നേതാവുമാണെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവായ ഡോ. അന്‍വര്‍ ബിന്‍ മുഹമ്മദ് ഗര്‍ഗാഷ് അഭിപ്രായപ്പെട്ടു.
അദ്ദേഹത്തിന്റെ ജ്ഞാനവും പുരോഗമനപരവുമായ സമീപനവും ഷാര്‍ജ എമിറേറ്റില്‍ ആധുനികതയും വികസനവും കൊണ്ടുവരുന്നതിന് സഹായകമായി.
കല്‍ബ നഗരത്തിലെ സന്ദര്‍ശനത്തിന് ശേഷമാണ് ഗര്‍ഗാഷ് ഇക്കാര്യം വ്യക്തമാക്കിയത്. എമിറേറ്റില്‍ ശൈഖ് സുല്‍ത്താന്‍ നടപ്പിലാക്കിയ പദ്ധതികള്‍ മതിപ്പുളവാക്കി. യുഎഇയുടെ അടിസ്ഥാന സൗകര്യങ്ങളിലെ ഓരോ നിക്ഷേപവും വികസനത്തിനുള്ള ഒരു തൂണും രാജ്യത്തിന്റെ ഭാവിയുടെ അടിത്തറയുമാണെന്നും ഗര്‍ഗാഷ് എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.