
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ന് യുഎഇയില്‍
ദുബൈ: ഇമാറാത്തിലെ പൗരന്മാര്ക്കായി യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം രണ്ടു ബില്യണ്‍ ദിര്‍ഹമിലേറെ മൂല്യമുള്ള ഭവന പദ്ധതിക്ക് അംഗീകാരം നല്കി. ഇന്നലെ ദുബൈയിലെ വാദി അല്‍ അമര്‍ദി ഭവന പദ്ധതി പ്രദേശം സന്ദര്‍ശിച്ച് നിര്‍മാണ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തിയ ശേഷമാണ് ശൈഖ് ഹംദാന്‍ പുതിയ പദ്ധതിക്ക് അംഗീകാരം നല്‍കിയത്. 1,100ലധികം റെസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍ ഉള്‍പ്പെടുന്ന നിരവധി വികസന പദ്ധതികള്‍ ശൈഖ് ഹംദാന്‍ അവലോകനം ചെയ്തു.
വാദി അല്‍ അമര്‍ദി,അല്‍ അവീര്‍,ഹത്ത,ഔദ് അല്‍ മുതീന എന്നിവയുള്‍പ്പെടെ നാലു പ്രധാന മേഖലകളിലായി വ്യാപിച്ചുകിടക്കുന്നതാണ് ഭവന പദ്ധതികള്‍.ഇമാറാത്തി കുടുംബങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്ന ആധുനിക ഡിസൈനുകള്‍ പുതിയ ഭവന പദ്ധതികളില്‍ ഉള്‍പ്പെടുത്തുമെന്ന് ശൈഖ് ഹംദാന്‍ പറഞ്ഞു. നൂതന അടിസ്ഥാന സൗകര്യങ്ങള്‍,ഗുണനിലവാരമുള്ള സേവനങ്ങള്‍,സമഗ്രമായ പൊതുസൗകര്യങ്ങള്‍ എന്നിവയോടു കൂടിയാണ് പദ്ധതി പൂര്‍ത്തിയാക്കുക. പൗരന്മാരുടെ ക്ഷേമത്തിനും സ്ഥിരതയ്ക്കും പിന്തുണ നല്കുന്ന പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ മുഹമ്മദ് ബിന്‍ റാഷിദ് ഹൗസിങ് എസ്റ്റാബ്ലിഷ്മെന്റ് ടീമിന്റെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു.