ഇമാറാത്തിന്റെ നീലാകാശത്ത് വിസ്മയം തീര്‍ക്കാനൊരുങ്ങി യുണൈറ്റഡ് പി ആര് ഒ അസോസിയേഷന്

ദുബൈ: യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇന്നും നാളെയും ഇന്ത്യയില്‍. യുഎഇയും ഇന്ത്യയും തമ്മില്‍ നയതന്ത്രബന്ധം ശക്തിപ്പെടുത്തുകയും ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുകയുമാണ് സന്ദര്‍ശന ലക്ഷ്യം. ഇന്ത്യയില്‍ ശൈഖ് ഹംദാന്റെ ആദ്യ ഔദ്യോഗിക സന്ദര്‍ശനമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും മറ്റു മുതിര്‍ന്ന കേന്ദ്രമന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തുന്ന ശൈഖ് ഹംദാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ വിവിധ മേഖലകളിലെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനുമുള്ള പദ്ധതികളും പങ്കുവക്കും.
വളര്‍ച്ച,വികസനം,നവീകരണം തുടങ്ങിയ ആശയങ്ങള്‍ മുന്നോട്ടുവെക്കുന്ന യുഎഇ സുപ്രധാന മേഖലകളിലെ സഹകരണം വര്‍ധിപ്പിക്കുന്നതിന് പ്രധാന അന്താരാഷ്ട്ര പങ്കാളികളുമായി തുടരുന്നു സമീപനങ്ങളുടെയും മികച്ച നയതന്ത്ര ബന്ധത്തിലൂടെ സഖ്യങ്ങള്‍ കെട്ടിപ്പടുക്കുന്നതിനുള്ള ഭരണകൂടത്തിന്റെ താല്പര്യവുമാണ് ശൈഖ് ഹംദാന്റെ സന്ദര്‍ശനത്തിലൂടെ പ്രതിഫലിക്കുന്നത്.
ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസിഡന്റും, എയര്‍പോര്‍ട്ട്സ് ചെയര്‍മാനും എമിറേറ്റ്സ് എയര്‍ലൈന്‍ ആന്റ് ഗ്രൂപ്പ് ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവുമായ ശൈഖ് അഹമ്മദ് ബിന്‍ സഈദ് അല്‍ മക്തൂം,കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഗെര്‍ഗാവി,അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ബിന്ത് ഇബ്രാഹീം അല്‍ ഹാഷിമി,കായിക മന്ത്രി ഡോ.അഹമ്മദ് ബെല്‍ഹൗള്‍ അല്‍ ഫലാസി, സാമ്പത്തിക മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മാരി,വിദേശ വ്യാപാര സഹമന്ത്രി ഡോ.താനി ബിന്‍ അഹമ്മദ് അല്‍ സെയൂദി;എഐ,ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥ,വിദൂര ജോലി ആപ്ലിക്കേഷന്‍ സഹമന്ത്രി ഉമര്‍ ബിന്‍ സുല്‍ത്താന്‍ അല്‍ ഉലാമ എന്നിവരും ശൈഖ് ഹംദാനെ അനുഗമിക്കുന്നുണ്ട്. വിവിധ സാമ്പത്തിക മേഖലകളെ പ്രതിനിധീകരിക്കുന്ന നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും നേതാക്കളും പ്രതിനിധി സംഘത്തിലുണ്ട്.