
‘ഗള്‍ഫ് ചന്ദ്രിക’ വാര്‍ഷികാഘോഷം: പ്രഖ്യാപന സംഗമം ഇന്ന് അബുദാബിയില്‍
അബുദാബി: ബെലാറസിലെ മിന്സ്കില് നടക്കുന്ന സുപ്രീം യുറേഷ്യന്‍ സാമ്പത്തിക കൗ ണ്സിലിന് മുന്നോടിയായി റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിനുമായി അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് കൂടിക്കാഴ്ച നടത്തി. യുറേഷ്യന്‍ സാമ്പത്തിക കൗ ണ്‍സിലിന്റെ അജണ്ടയിലെ പ്രധാന വിഷയങ്ങള്‍ ഇരുരാഷ്ട്ര നേതാക്കളും അവലോകനം ചെയ്തു. ആഗോള അഭിവൃദ്ധിയും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിന് സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നത് അനിവാര്യമാണെന്ന് കൂടിക്കാഴ്ച വിലയിരുത്തി.
യുഎഇയും റഷ്യയും തമ്മിലുള്ള ദീര്‍ഘകാല സൗഹൃദവും നയതന്ത്ര പങ്കാളിത്തവും പങ്കുവച്ച പുടിനും ശൈഖ് ഖാലിദും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത ആവര്‍ത്തിച്ചു.
റഷ്യന്‍ പ്രസിഡന്റ് പുടിന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ആശംസകള്‍ അറിയിച്ചാണ് ശൈഖ് ഖാലിദ് കൂടിക്കാഴ്ച ആരംഭിച്ചത്. റഷ്യന്‍ പ്രസിഡന്റിനും അവിടത്തെ ജനങ്ങള്‍ക്കും എന്നെന്നും അഭിവൃദ്ധിയുണ്ടാകട്ടെ എന്ന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ആശംസിച്ചു. യുഎഇ പ്രസിഡന്റിന് റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിനും ആത്മാര്‍ത്ഥമായ ആശംസകള്‍ നേര്‍ന്നു. യുഎഇക്കും ഇവിടത്തെ ജനങ്ങള്‍ക്കും ശാശ്വത വിജയവും വികസനവും അദ്ദേഹം ആശംസിച്ചു. ഇരുരാജ്യങ്ങള്‍ക്കും പരസ്പര താല്പര്യമുള്ള നിരവധി പ്രാദേശിക,അന്തര്‍ദേശീയ വിഷയങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ കൈമാറിയാണ് കൂടിക്കാഴ്ച അവസാനിച്ചത്.