
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
അബുദാബി കിരീടാവകാശി ശൈഖ് ഖാലിദിന്റെ ഖസകിസ്ഥാന്‍ സന്ദര്‍ശനം പൂര്‍ത്തിയായി
അസ്താന: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്,ഡറ്റാ ഇന്റലിജന്‍സ്,വിദ്യാഭ്യാസം,ലോജിസ്റ്റിക്സ്,തുറമുഖ സഹകരണം,റീട്ടെയ്ല്‍,ഭക്ഷ്യ സംസ്കരണ കയറ്റുമതി തുടങ്ങിയ വിവിധ മേഖലകളില്‍ വിപുലമായ സഹകരണത്തിന് യുഎഇ ഖസകിസ്ഥാന്‍ ധാരണ. അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഔദ്യോഗിക സന്ദര്‍ശനത്തിലാണ് തീരുമാനം. ഖസകിസ്ഥാന്‍ പ്രസിഡന്റ് കാസിം ജോമാര്‍ട്ട് ടോകയേവുമായി ശൈഖ് ഖാലിദ് കൂടിക്കാഴ്ച നടത്തി.
അസ്താന ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്ററില്‍ നടന്ന യുഎഇ-ഖസകിസ്ഥാന്‍ ബിസിനസ് ഫോറത്തില്‍ പുതിയ നിക്ഷേപ സാധ്യതകളും യുഎഇ-ഖസകിസ്ഥാന്‍ വ്യവസായ സഹകരണവും ചര്‍ച്ചയായി. ഭക്ഷ്യ സംസ്കരണ കയറ്റുമതി രംഗത്തും റീട്ടെയില്‍ മേഖലയിലും മികച്ച സഹകരണത്തിന് ഖസഖിസ്ഥാന് കൃഷി മന്ത്രി സപാരൊവ് ഐദര്‍ബെക്,വ്യാപാര മന്ത്രി അര്‍മ്മാന്‍ ഷകലെവ് എന്നിവരുമായി യുഎഇയുടെ ഔദ്യോഗിക പ്രതിനിധി സംഘാംഗമായി അസ്താനയിലെത്തിയ ലുലു ഗ്രൂപ്പ് ചെയര്മാന് എംഎ യൂസഫലി ചര്‍ച്ച നടത്തി. ഖസാകിസ്ഥാനിലെ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് മിഡില്‍ ഈസ്റ്റില്‍ കൂടുതല്‍ വിപണി ലഭ്യമാക്കുന്നത് കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ഖസകിസ്ഥാനിലെ കാര്‍ഷിക മേഖലയ്ക്ക് മികച്ച പിന്തുണ നല്‍കുമെന്നും ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ വിപണി ലുലു സ്റ്റോറുകളില്‍ ലഭ്യമാക്കുമെന്നും യൂസഫലി പറഞ്ഞു. മധ്യേഷ്യന്‍ മേഖലയിലെ തനത് കാര്‍ഷിക ഉത്പന്നങ്ങളുടെ ഗുണമേന്മ യുഎഇയിലെ ഉപഭോക്താകള്‍ക്ക് ലുലു ലഭ്യമാക്കും. ഖസകിസ്ഥാനിലെ മികച്ച കാര്‍ഷിക ഉത്പന്നങ്ങള്‍ യുഎഇയിലെ ലുലു സ്റ്റോറുകളില്‍ ഉറപ്പാക്കുന്നതിനായി പ്രമുഖ ഖസക് കമ്പനിയായ അലേല്‍ അഗ്രോയുമായി ലുലു ഗ്രൂപ്പ് ധാരണാപത്രം ഒപ്പുവച്ചു.
അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്, ഖസകിസ്ഥാന്‍ പ്രസിഡന്റ് കാസിം ജോമാര്‍ട്ട് ടോകയേവ് എന്നിവരുടെ സാന്നിധ്യത്തില്‍ എംഎ യൂസഫലി ഉള്‍പ്പെടെയുള്ളവര്‍ ധാരണാപത്രം കൈമാറി. യുഎഇ വ്യാപാര സഹമന്ത്രി താനി ബിന്‍ അഹമ്മദ് അല്‍ സെയൂദി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.