
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
അബുദാബി: ഇറാഖില്‍ ആരംഭിച്ച 34ാമത് അറബ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നേതൃത്വത്തിലുള്ള യുഎഇ സംഘം ഇറാഖിലെത്തി. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ പ്രതിനിധീകരിച്ചാണ് ശൈഖ് മന്‍സൂര്‍ സംഘത്തെ നയിക്കുന്നത്. ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്,ദേശീയ സുരക്ഷാ സുപ്രീം കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ അലി മുഹമ്മദ് ഹമ്മദ് അല്‍ ഷംസി,ഊര്‍ജ,അടിസ്ഥാന സൗകര്യ മന്ത്രി സുഹൈല്‍ ബിന്‍ മുഹമ്മദ് അല്‍ മസ്രൂയി, സഹമന്ത്രി ഖലീഫ ഷഹീന് അല്‍ മാരാര്‍, രാഷ്ട്രീയകാര്യ സഹമന്ത്രി ലാന സാക്കി നുസൈബെ,ഈജിപ്തിലെ യുഎഇ അംബാസഡറും അറബ് ലീഗിലെ സ്ഥിരം പ്രതിനിധിയുമായ മറിയം അല്‍ കാബി എന്നിവരും യുഎഇ പ്രതിനിധി സംഘത്തിലുണ്ട്.