
ഹാഷിം എഞ്ചിനീയര്‍ ഓര്‍മ്മപുസ്തകം ‘യാ ഹബീബി’ പ്രകാശനം ചെയ്തു
ദുബൈ : തിരക്കേറിയ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ ഗതാഗതം മെച്ചപ്പെടുത്തി ആര്‍ടിഎ. ഈ റോഡില്‍ നിന്നുള്ള അല്റബാത്ത് സ്ട്രീറ്റിലേക്കുള്ള എക്സിറ്റ് വികസിപ്പിച്ചു. ഇതിലൂടെ മണിക്കൂറില്‍ 3000 വാഹനങ്ങള്‍ കടന്നുപോവുന്നത് 4500 വാഹനങ്ങള്‍ കടന്നുപോകാവുന്ന വിധം വിപുലീകരിച്ചു. ഈ റോഡിലേക്കുള്ള എക്സിറ്റ് ശേഷി അമ്പത് ശതമാനമായി ഉയര്‍ത്തിയതായി ആര്‍ടിഎ അറിയിച്ചു. ഇതോടെ ബിസിനസ് ബേ ക്രോസിംഗിലേക്കുള്ള യാത്രാ സമയം 10 മിനിറ്റില്‍ നിന്നും 4 മിനിറ്റായി ചുരുങ്ങി. റോഡില്‍ 600 മീറ്റര്‍ വികസിപ്പിച്ചാണ് ഈ സൗകര്യമൊരുക്കിയിരിക്കുന്നത്. ഇതോടെ ഇവിടെ പാതകളുടെ എണ്ണം മൂന്നായി. 2024ല്‍ ദുബൈയിലുടനീളമുള്ള 45 സ്ഥലങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആര്‍ടിഎയുടെ മെച്ചപ്പെടുത്തല്‍ പദ്ധതികളുടെ ഭാഗമാണ്. ഇത്തരം മെച്ചപ്പെടുത്തലുകള്‍ ദുബൈയിയുടെ സുസ്ഥിര വളര്‍ച്ചയെ പിന്തുണയ്ക്കുകയും താമസക്കാരുടെ യാത്ര സുഗമമാക്കാനും സന്തോഷവും ക്ഷേമവും വര്‍ദ്ധിപ്പിക്കും. ദുബൈയെ ജീവിക്കാന്‍ ഏറ്റവും മികച്ച നഗരമായി മാറ്റുകയും ചെയ്യുകയാണ് ആര്‍ടിഎ ലക്ഷ്യമാക്കുന്നത്.