
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ദുബൈ: മാധ്യമങ്ങള്‍ ഐക്യത്തിന്റെയും നിര്മാണാത്മകതയുടെയും ചാലകശക്തികളാകണമെന്നും ആളുകള്‍ക്ക് പ്രചോദനമാകുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കണമെന്നും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു. 23ാമത് അറബ് മീഡിയ ഉച്ചകോടിക്കായി യുഎഇയിലെത്തിയ 8,000 അറബ് മാധ്യമ പ്രൊഫഷണലുകളെ സ്വീകരിക്കാന്‍ കഴിഞ്ഞതില്‍ തങ്ങള്‍ക്ക് അതിയായ അഭിമാനമുണ്ട്. അറബ് ലോകത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍ മാധ്യമങ്ങളുടെ പങ്ക് നിര്‍ണായകമാണ്. നശീകരണത്തിനു പകരം മാധ്യമങ്ങള്‍ നിര്‍മാണാത്മകത പ്രചരിപ്പിക്കണം. തകര്‍ക്കുകയല്ല വേണ്ടത്,കെട്ടിപ്പടുക്കുകയാവണം ദൗത്യം. വിഭജിക്കുന്നതിനുപകരം ഒന്നിപ്പിക്കുകയും നിരാശയ്ക്ക് പകരം പ്രതീക്ഷയും പ്രചോദനവുമാണ് മാധ്യമങ്ങള്‍ പകര്‍ന്നു നല്‍കേണ്ടതെന്നും ശൈഖ് മുഹമ്മദ് എക്സില്‍ കുറിച്ചു. അജ്ഞത,പിന്നോക്കാവസ്ഥ,ബൗദ്ധികവും സാംസ്കാരികവുമായ തകര്‍ച്ചയുടെ ദുരിതങ്ങള്‍ എന്നിവയ്ക്കെതിരെ പോരാടുന്ന പുരോഗമന അറബ് മാധ്യമങ്ങളാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.