
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
അബുദാബി: യമന്‍ തീരത്ത് തടങ്കലില്‍ വെച്ചിരുന്ന ഗാലക്സി ലീഡര്‍ കപ്പലിലെ ജീവനക്കാരെ മോചിപ്പിച്ചു. ഒമാന്റെ മധ്യസ്ഥതയിലാണ് കപ്പല്‍ ജീവനക്കാരെ മോചിപ്പിക്കാന്‍ കഴിഞ്ഞത്. ഗാലക്സി ലീഡര്‍ കാര്‍ഗോ കപ്പലിന്റെ ക്യാപ്റ്റന്‍ ലുബോമിര്‍ ചാനെവ് അടക്കം 25 പേരായിരുന്നു കപ്പലിലുണ്ടായിരുന്നത്. ഒമാന്റെ മധ്യസ്ഥ ശ്രമങ്ങളെ യുഎഇ പ്രശംസിച്ചു. ഒരു വര്‍ഷത്തിലേറെയായി ക്രൂ അംഗങ്ങള്‍ തടങ്കലിലായിരുന്നു. ബള്‍ഗേറിയന്‍ ക്യാപ്റ്റനും സെക്കന്ഡ്ഇന്കമാന്ഡുമായ 17 ഫിലിപ്പിനോകളും ഒരുപിടി ഉക്രേനിയന്‍, റൊമാനിയന്‍, മെക്സിക്കന്‍ നാവികരും അടങ്ങുന്ന സംഘത്തെ സനയില്‍ നിന്ന് മസ്കത്തിലെത്തിച്ചു. തുടര്‍ന്ന് ഒമാന്‍ വ്യോമസേന വിമാനത്തിലാണ് അവര്‍ പുറപ്പെട്ടതായി ഒമാനി വിദേശകാര്യ മന്ത്രാലയം പിന്നീട് സ്ഥിരീകരിച്ചു. മോചിക്കപ്പെട്ട ഫിലിപ്പീനികള്‍ ഇപ്പോള്‍ ഒമാനിലെ മനില എംബസിയുടെ സംരക്ഷണയിലാണെന്നും കൂട്ടിച്ചേര്‍ത്തു.