
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
ദുബൈ: ഇമാറാത്തിലെ പരമോന്നത വിദ്യാഭ്യാസ അവാര്‍ഡ് സ്വന്തമാക്കി മലയാളി വിദ്യാര്‍ത്ഥി. അല്‍ഐന്‍ ഇന്ത്യന്‍ സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി അപര്‍ണ അനില്‍ നായരാണ് യുഎഇയിലെ മികച്ച വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ നല്കുന്ന ശൈഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തും ഫൗണ്ടേഷന് അവാര്‍ഡ് കരസ്ഥമാക്കിയത്. രാജ്യത്തെ പരമോന്നത വിദ്യാഭ്യാസ അവാര്‍ഡാണിത്. അക്കാദമി മികവിനൊപ്പം പാഠ്യേതര രംഗത്തും തിളങ്ങുന്ന വിദ്യാര്‍ഥികള്‍ക്കാണിത് ലഭിക്കുക. രാജ്യത്തും വിദേശത്തും ഉന്നത വിദ്യാഭ്യാസത്തിനുള്ള സ്കോളര്‍ഷിപ്പും ലഭിക്കും. പരീക്ഷയിലെ മാര്‍ക്ക്, പരിസ്ഥിതി പ്രവര്‍ത്തനം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, രാജ്യത്തിനു വേണ്ടി ചെയ്ത സേവനങ്ങള്‍ എന്നിവ പരിഗണിച്ചായിരുന്നു അവാര്‍ഡ്. എന്‍എസ്എസ് അല്‍ഐന്‍ കമ്മിറ്റി പ്രസിഡന്റും ഫാര്‍മസിസ്റ്റുമായ അനില്‍ വി. നായരുടെയും അല്‍ഐന്‍ സെഹയില്‍ നഴ്സായ അഞ്ജലി വിധുധാസിന്റെയും മകളാണ് അപര്‍ണ. തിരുവല്ല പാലിയേക്കര സ്വദേശികളാണ്. ഇന്ത്യന്‍ സ്കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി അരവിന്ദ് അനില്‍ നായരാണ് സഹോദരന്. ദേശീയതലത്തിലും രാജ്യാന്തര തലത്തിലും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന വ്യക്തികള്‍, സ്കൂളുകള്‍, സ്ഥാപനങ്ങള്‍ എന്നിവര്‍ക്കാണ് അവാര്‍ഡുകള്‍ ലഭിക്കുക. മികച്ച സ്കൂളിനുള്ള പുരസ്കാരം ഷാര്‍ജ ജെംസ് മില്ലേനിയും സ്കൂള്‍ സ്വന്തമാക്കി.