
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
ദുബൈ: ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ഏറ്റവും പുതിയ സൈനിക മാനദണ്ഡങ്ങള്‍ക്കനുസൃതമായി രൂപകല്‍പ്പന ചെയ്ത അത്യാധുനിക നാവിക കപ്പലായ അല്‍ എമറാത്ത് കോര്‍വെറ്റ് (ജ111) കമ്മീഷന് ചെയ്തു. നാവിക സേനയിലേക്കുള്ള പുതിയ കപ്പലിന്റെ ഔദ്യോഗിക പ്രവേശന ചടങ്ങില്‍ പ്രതിരോധ കാര്യ സഹമന്ത്രി മുഹമ്മദ് ബിന്‍ മുബാറക് ബിന്‍ ഫദേല്‍ അല്‍ മസ്രൂയി, സായുധ സേനാ മേധാവി സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ ഇസ്സ സെയ്ഫ് ബിന്‍ അബ്ലാന്‍ അല്‍ മസ്രൂയി, പ്രതിരോധ മന്ത്രാലയത്തിന്റെ അണ്ടര്‍സെക്രട്ടറി സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ ഇബ്രാഹിം നാസര്‍ അല്‍ അലവി എന്നിവര്‍ പങ്കെടുത്തു. നൂതന യുദ്ധക്കപ്പലിന്റെ നീറ്റിലിറക്കല്‍ യുഎഇ നാവികസേനയുടെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും രാജ്യത്തെയും അതിന്റെ തന്ത്രപരമായ താല്‍പ്പര്യങ്ങളെയും സംരക്ഷിക്കാനുള്ള കഴിവ് ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നുവെന്ന് ശൈഖ് ഹംദാന്‍ ഊന്നിപ്പറഞ്ഞു. രാജ്യത്തിന്റെ തീരപ്രദേശം സംരക്ഷിക്കുന്നതില്‍ നാവികസേനയ്ക്ക് ഗണ്യമായ പിന്തുണയാവും കപ്പലിന്റെ പ്രവേശനമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പുതിയ യുദ്ധക്കപ്പലിന്റെ രൂപകല്‍പ്പനയിലും വികസനത്തിലും നിര്‍ണായക പങ്ക് വഹിച്ച ദേശീയ കേഡറുകളെ ശൈഖ് ഹംദാന്‍ അഭിനന്ദിച്ചു. അത്യാധുനിക സൈനിക സാങ്കേതികവിദ്യകളില്‍ നിക്ഷേപിക്കുന്നത് യുഎഇയുടെ പ്രതിരോധ മേഖലയെ ശക്തിപ്പെടുത്തുമെന്നും, ആഗോളതലത്തില്‍ മത്സരിക്കാന്‍ സഹായിക്കുകയും, എല്ലായ്പ്പോഴും മികച്ച കാര്യക്ഷമതയോടെ തങ്ങളുടെ ചുമതലകള്‍ നിര്‍വഹിക്കാനുള്ള സായുധ സേനയുടെ കഴിവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. നൂതനമായ പനോരമിക് സെന്‍സറുകളും തടസ്സമില്ലാത്ത ഡാറ്റ ശേഖരണത്തിനും പ്രോസസ്സിംഗിനുമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഒരു നൂതന സുരക്ഷാ ഇന്റലിജന്‍സ് യൂണിറ്റും പുതിയ യുദ്ധക്കപ്പലില്‍ ഉണ്ട്. റഡാറുകള്‍, ഇലക്ട്രോഒപ്റ്റിക്കല്‍ ഉപകരണങ്ങള്‍, ഒരു ഇലക്ട്രോണിക് വാര്‍ഫെയര്‍ സ്യൂട്ട്, കമ്മ്യൂണിക്കേഷന്‍ ആന്റിനകള്‍ എന്നിവയുള്‍പ്പെടെയുള്ള അത്യാധുനിക സെന്‍സര്‍ സംവിധാനങ്ങള്‍, പ്രത്യേക കാലാവസ്ഥാ സംവിധാനങ്ങള്‍ എന്നിവ പുതിയ കപ്പലില്‍ സജ്ജമാണ്.