
അബുദാബിയില്‍ ഗര്‍ഭിണി ചികിത്സക്കിടെ മരണപ്പെട്ടു
ഷാര്‍ജ: സന്നദ്ധ പ്രവര്‍ത്തനത്തിനുള്ള ഷാര്‍ജ അവാര്‍ഡിന് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി 24 വരെ നീട്ടി. മാനുഷികവും സാമൂഹികവുമായ മേഖലകളില്‍ സന്നദ്ധ സേവന സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിന് സംഭാവന നല്കുന്ന വ്യക്തികളെയും സംഘടനകളെയും ആദരിക്കുക എന്നതാണ് അവാര്‍ഡിന്റെ ലക്ഷ്യം. 14 വ്യത്യസ്ത മേഖലകളിലാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. ഇതില്‍ റോള്‍ മോഡല്‍ വോളണ്ടിയര്‍ അവാര്‍ഡ്’ ആണ് പ്രധാനം. ‘വോളണ്ടിയറിങ്ങിലെ മികച്ച ജില്ല’ക്കും അവാര്‍ഡ് നല്‍കുന്നുണ്ട്. സര്‍ക്കാര്‍,സര്‍ക്കാരിതര,സ്വകാര്യ മേഖലയിലെ സംഘടനകള്‍,വളണ്ടിയര്‍ ടീമുകള്‍ എന്നിവര്‍ക്കാണ് ബെസ്റ്റ് വളണ്ടിയര്‍ ഇനിഷ്യേറ്റീവ് അവാര്‍ഡ് സമ്മാനിക്കുക.