
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
ഷാര്‍ജ: എമിറേറ്റിലെ പൗരന്മാര്ക്കുള്ള 70 സര്ക്കാാര് ഭവനങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി 15 ദശലക്ഷം ദിര്‍ഹം അനുവദിച്ചു. ഭവന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും പൗരന്മാരുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള ഭരണാധികാരിയുടെ പിന്തുണയുടെ ഭാഗമായാണിത്. ഷാര്‍ജ ഭവന വകുപ്പ് ചെയര്മാന് ഖാലിദ് ബിന്‍ ബുട്ടി അല്‍ മുഹൈരിയാണ് ഭരണാധികാരിയുടെ അംഗീകാരം അറിയിച്ചത്. 30ലധികം വീടുകളുടെ നിര്‍മാണ പ്രശ്നങ്ങള്‍ പരിഹരിച്ചതായും ബാക്കിയുള്ളവ പൂര്‍ത്തിയാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും ഷാര്‍ജ ഭവന വകുപ്പ് ചെയര്മാന് വ്യക്തമാക്കി.