
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
ഷാര്‍ജ: വര്‍ണപ്രഭ വിതറാന്‍ ഷാര്‍ജയില്‍ ലൈറ്റ് ഫെസ്റ്റിവല്‍ വരുന്നു. ഷാര്‍ജ കൊമേഴ്സ് ആന്റ് ടൂറിസം ഡെവലപ്മെന്റ് അതോറിറ്റി ചെയര്മാന് ഖാലിദ് ജാസിം അല്‍ മിദ്ഫ ഷാര്‍ജ ഫെസ്റ്റിവല്‍ അനാഛാദനം ചെയ്തു. ഫെസ്റ്റിവലിന്റെ ഭാഗമായി എമിറേറ്റിലെ 12 സ്ഥലങ്ങളില്‍ വര്‍ണാഭമായ ലൈറ്റ് ഷോകള്‍ അവതരിപ്പിക്കും. ‘വെളിച്ചം നമ്മെ ഒന്നിപ്പിക്കുന്നു’ എന്ന പ്രമേയത്തില്‍ ആരംഭിക്കുന്ന ഫെസ്റ്റിവലിന്റെ 14ാമത് എഡിഷനാണിന് വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത്. ഓരോ വര്‍ഷവും സന്ദര്‍ശകരുടെ അനുഭവം സമ്പന്നമാക്കുന്നതിന് പുതിയ ആശയങ്ങളും പദ്ധതികളും നൂതന സാങ്കേതിക വിദ്യകളും കൊണ്ടുവരുമെന്ന് അല്‍ മിദ്ഫ വ്യക്തമാക്കി. ഈ വര്‍ഷത്തെ ഇവന്റ് റെക്കോര്‍ഡുകള്‍ ഭേദിക്കുമെന്നും പങ്കെടുക്കുന്നവര്‍ക്ക് അവിസ്മരണീയമായ കാഴ്ചകള്‍ ആസ്വദിക്കമാമെന്ന്ന്ന് ഉറപ്പു നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വ്യതിരിക്തമായ പ്രകാശാനുഭവങ്ങളും കലാപരമായ സര്‍ഗാത്മകതയും പ്രദാനം ചെയ്യുന്ന 70ലധികം ചെറുതും ഇടത്തരവുമായ സ്ഥാപനങ്ങള്‍ ലൈറ്റ്സ് വില്ലേജ് പ്രദര്‍ശിപ്പിക്കും.