
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
ഷാര്‍ജ: ഒഐസിസി ഷാര്‍ജ കുടുംബ സംഗമം അജ്മാന് ഫാം ഹൗസില്‍ നടന്നു. നൂറുകണക്കിന് പ്രവര്‍ത്തകര്‍ സംഗമത്തി ല്‍ പങ്കെടുത്തു. പ്രസിഡന്റ് മുഹമ്മദ് ഷഫീഖ് അധ്യക്ഷനായി. സെക്രട്ടറി നവാസ് തേക്കട സ്വാഗതവും ഡിജേഷ് ചേനോളി നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന ജനറല്‍ ബോഡിയില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 2025-27 വര്‍ഷത്തെ ഭാരവാഹികളായി ഡിജേഷ് ചേനോളി (ചെയര്മാന്),നാസര്‍ വരിക്കോളി (പ്രസിഡന്റ്),അഫ്സല് കോട്ടയം,സിനോ ജോണ്‍,റഹീം കൊല്ലം,ഹക്കീം കൊല്ലം(വൈസ് പ്രസിഡന്റുമാര്‍) ഹാരിസ് പയ്യോളി(വര്‍ക്കിങ് പ്രസി.),രാജീവ് കരിച്ചേരി(ജനറല്‍ സെക്ര.),മുനീര്‍ കണ്ണൂര്‍,മജീന്ദ്രന്,സുനില്‍ഷ,നൗഫാദ് (സെക്രട്ടറിമാര്‍),സിറാജുദ്ദീന് (ട്രഷറര്‍),അന്‍വര്‍ അമ്പൂരി (ജോ.ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. അമ്മദ് ശിബ്ലി,റോബിന് പത്മാകരന്,മുഹമ്മദ് കുഞ്ഞി,ഷഹാല്‍ ഹസന്,അന്‍സര്‍ എന്നിവര്‍ പുതിയ ഭാരവാഹികളെ അനുമോദിച്ച് സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികളും കുടുംബാംഗങ്ങളുടെ വിവിധ മത്സരങ്ങളും നടന്നു.