
കോഴിക്കോട് സ്വദേശി ദുബൈയില്‍ നിര്യാതനായി
ഫുജൈറ: കോട്ടക്കല്‍ കേന്ദ്രമായി രൂപീകരിച്ച ഹൈദരലി ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന് ഫോര്‍ സോഷ്യല്‍ എംപവര്‍മെന്റ് യുഎഇ ചാപ്റ്ററിന്റെ പ്രഥമയോഗം ഫുജൈറയില്‍ ചേര്‍ന്നു. വിദ്യാഭ്യാസ,സാമൂഹിക ഉന്നമനം,തൊഴില്‍, ആരോഗ്യ സംരക്ഷണം,കായികം,സാമ്പത്തിക ശാക്തീകരണം,സാമൂഹിക ക്ഷേമം മനുഷ്യാവകാശങ്ങള്‍,പരിസ്ഥിതി സംരക്ഷണം,കമ്മ്യൂണിറ്റി വികസനങ്ങള്‍ തുടങ്ങിയ പദ്ധതികളാണ് ഹൈദരലി ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന് ഫോര്‍ സോഷ്യല്‍ എംപവര്‍മെന്റിന് (ഹൈദരലി ശിഹാബ് തങ്ങള്‍ എഫ്എസ്ഇ) കീഴില്‍ തുടക്കം കുറിക്കുന്നത്. പ്രഥമ യോഗം വേള്‍ഡ് കെഎംസിസി ജനറല്‍ സെക്രട്ടറി ഡോ. പുത്തൂര്‍ റഹ്മാന് ഉദ്ഘാടനം ചെയ്തു. മുസ്ലിംലീഗ് കോട്ടക്കല്‍ മുനിസിപ്പല്‍ പ്രസിഡന്റ് കെ.കെ നാസര്‍ മുഖ്യാതിഥിയായി.
ദുബൈ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ചെമ്മുക്കന്‍ യാഹു മോന് ഹാജി,ദുബൈ മലപ്പുറം ജില്ലാ കെഎംസിസി വൈസ് പ്രസിഡന്റ് മുജീബ് കൂത്തുമാടന്‍,അബുദാബി കെഎംസിസി മലപ്പുറം ജില്ലാ സെക്രട്ടറി ഷാഹിദ് ബിന്‍ മുഹമ്മദ്ചെമ്മുക്കന്,അബുദാബി കോട്ടക്കല്‍ മണ്ഡലം കെഎംസിസി സെക്രട്ടറി സബീല്‍ പരവക്കല്‍,ദുബൈ കോട്ടക്കല്‍ മണ്ഡലം കെഎംസിസി സെക്രട്ടറി റാഷിദ് കെകെ,ദുബൈ കോട്ടക്കല്‍ മുനിസിപ്പല്‍ കെഎംസിസി പ്രസിഡന്റ് മുസ്തഫ പുളിക്കല്‍, കോട്ടക്കല്‍ മുനിസിപ്പല്‍ ഗ്ലോബല്‍ കെഎംസിസിയുടെയും അബുദാബി കോട്ടക്കല്‍ മുനിസിപ്പല്‍ കെഎംസിസിയുടെയും ജനറല്‍ സെക്രട്ടറി സഫീര്‍ വില്ലൂര്‍,ദുബൈ കോട്ടക്കല്‍ മുനിസിപ്പല്‍ കെഎംസിസി വൈസ് പ്രസിഡന്റ് ശിഹാബ് ആമ്പാറ,അബുദാബി കോട്ടക്കല്‍ മുനിസിപ്പല്‍ കെഎംസിസി വൈസ് പ്രസിഡന്റ് നിസാര്‍ വില്ലൂര്‍ പങ്കെടുത്തു.