
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ സമസ്ത ഇസ്്ലാമിക് സെന്റര്‍ സഊദി അറേബ്യയില്‍ നടത്തുന്ന മനുഷ്യജാലികയുടെ ഭാഗമായി ബുറൈദ സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബുറൈദയില്‍ മനുഷ്യ ജാലിക സംഘടിപ്പിച്ചു. സയ്യിദ് അബ്ദുറഹ്മാന് ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ബഷീര്‍ ഫൈസി അമ്മിനിക്കാട് അധ്യക്ഷനായി. റഫീഖ് അരീക്കോട്,സൈദലവി കോട്ടോപ്പാടം,മുജീബ് പാലാഴി,ഷബീറലി ചാലാട്,റഫീഖ് ചെങ്ങളായി,ബഷീര്‍ എഞ്ചിനീയര്‍,നാസര്‍ ഫൈസി തരുവണ,ശരീഫ് മാങ്കടവ്,ഹാരിസ് അമ്മിനിക്കാട്,അബ്ദുസ്സലാം പുളിക്കല്‍,ഹാരിസ് കോഴിച്ചെന,മുസ്തഫ എംസി,ബാജി ബഷീര്‍ നേതൃത്വം നല്കി. ഹുസൈന് കോളോക്കന് പ്രതിജ്ഞ ചൊല്ലികൊടുത്തു.