
അബുദാബിയില്‍ ഗര്‍ഭിണി ചികിത്സക്കിടെ മരണപ്പെട്ടു
ദുബൈ : ദുബൈയില്‍ നടന്ന 1 ബില്യണ്‍ ഫോളോവേഴ്സ് സമ്മിറ്റില്‍ യുഎഇയുടെ വണ്‍ ബില്യണ്‍ അവാര്‍ഡിന് ബ്രിട്ടീഷ് സംരംഭകനും പ്രഭാഷകനും മികച്ച കണ്ടന്റ് ക്രിയേറ്ററുമായ സൈമണ്‍ സ്ക്വിബ് അര്‍ഹനായി. ഒരു മില്യണ്‍ ഡോളര്‍ ആണ് അവാര്‍ഡ്. 1 ബില്യണ്‍ ഫോളോവേഴ്സ് ഉച്ചകോടിയുടെ സമാപന ദിവസം ദുബൈ കള്‍ച്ചര്‍ അതോറിറ്റി ചെയര്‍പേഴ്സണ്‍ ശൈഖ ലത്തീഫ ബിന്ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സ്ക്വിബിനെ ആദരിച്ചു. വണ്‍ ബില്യണ്‍ അവാര്‍ഡ് ലോകത്തിലെ ഏറ്റവും വലുതും ഉള്ളടക്ക നിര്‍മാതാക്കള്‍ക്ക് ഏറ്റവും വിലപ്പെട്ടതുമാണ്. ഉള്ളടക്കം ഒരു പോസിറ്റീവ് മുദ്ര പതിപ്പിക്കുകയും സമൂഹങ്ങളെ മികച്ചതിലേക്ക് മാറ്റുകയും, മനസ്സുകളെ പ്രചോദിപ്പിക്കുകയും, രാഷ്ട്രങ്ങളെ കൂടുതല്‍ അടുപ്പിക്കുകയും, കാരുണ്യത്തിന്റെയും സഹാനുഭൂതിയുടെയും മൂല്യങ്ങള്‍ നിലനിര്‍ത്തുകയും ചെയ്യുന്ന കണ്ടന്റ് ക്രിയേറ്റേഴ്സിനെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുക എന്നതാണ് യുഎഇ ഇതിലൂടെ ലക്ഷ്യമാക്കുന്നത്. ദുബൈയില്‍ നടന്ന ‘1 ബില്യണ്‍ ഫോളോവേഴ്സ് സമ്മിറ്റില്‍’ ഉള്ളടക്ക സ്രഷ്ടാക്കളെ ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്മക്തൂ സമ്മിറ്റിന്റെ വേദിയിലെത്തി സ്വാഗതം ചെയ്തു. ആളുകളെ അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ സഹായിക്കുന്നതിന് സ്ക്വിബിന്റെ പോസ്റ്റുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഭാവി നേതാക്കളെ പ്രചോദിപ്പിക്കുന്നതില്‍ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുകയും ആഗോള പ്രശ്നങ്ങള്‍ അഭിസംബോധന ചെയ്യുന്ന സാമൂഹിക സംരംഭങ്ങളെ പിന്തുണയ്ക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ അദ്ദേഹത്തിന് 9 ദശലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ട്. അവാര്‍ഡിന് 16,000 അപേക്ഷകരാണുണ്ടായിരുന്നത്. അവരെയെല്ലാം പിന്തള്ളയാണ് സ്ക്വിബ് വിജയിച്ചത്. ലോകമെമ്പാടുമുള്ള 3.3 ദശലക്ഷം വോട്ടുകള്‍ നേടിയ ഒരു പൊതു വോട്ടെടുപ്പ് സംവിധാനത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട സ്ക്വിബ് ആദ്യ അഞ്ച് മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു. സമ്മാനം സ്വീകരിച്ച് വികാരഭരിതനായ സ്ക്വിബ് കണ്ണീരോടെ ശൈഖ ലത്തീഫയോട് നന്ദി പറഞ്ഞു.