
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
ദുബൈ: ദുബൈ മതകാര്യ വകുപ്പിന്റെ അനുമതിയോടെ അല്‍ തവാര്‍ അല്‍ റാഷിദ് ഖുര്‍ആന്‍ സ്റ്റഡി സെന്ററില്‍ ഖുര്‍ആന്‍ പഠന പരമ്പര നടന്നു വരുന്നു. പ്രമുഖ പണ്ഡിതനും ഖോര്ഫുക്കാന് മസ്ജിദു തൗഹീദ് ഖത്തീബുമായ സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയാണ് എല്ലാ ബുധനാഴ്ചയും ഇഷാ നമസ്കാരശേഷം ഖുര്‍ആനിന്റെ സൗന്ദര്യം എന്ന പേരില്‍ നടക്കുന്ന തഫ്സീര്‍ പഠന ക്ലാസിനു നേതൃത്വം നല്‍കുന്നത്. പ്രവേശനം പൂര്‍ണമായും സൗജന്യമായ ഈ പഠന സംരംഭം ദുബൈയിലെയും പരിസര പ്രദേശങ്ങളിലെയും നൂറുകണക്കിന് മലയാളികള്‍ പ്രയോജനപ്പെടുത്തി വരികയാണ്.
ഖുര്‍ആന്‍ പഠിക്കുക എന്നത് സത്യവിശ്വാസികളുടെയെല്ലാം ബാധ്യതയാണെന്ന ബോധ്യത്തിലാണ് അല്‍ റാഷിദ് സെന്റര്‍ ഈ പഠന ക്ലാസ്സ് മുന്നോട്ടുകൊ ുപോകുന്നത്. കേവല പാരായണത്തിനുമപ്പുറം തഫ്സീര്‍ പഠനത്തിലൂടെ ദൈവീക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മനസ്സിലാക്കാനും, ജീവിതത്തിലെ സങ്കീര്‍ണ്ണ സാഹചര്യങ്ങളില്‍ ശരിയായ തീരുമാനങ്ങലിലേക്ക് അത് വഴികാട്ടുകയും ചെയ്യുമെന്ന് സംഘാടകര്‍ വ്യക്തമാക്കി. ഖുര്‍ആന്റെ സാമൂഹിക, രാഷ്ട്രീയ, ധാര്‍മിക മേഖലകളിലേക്കുള്ള സന്ദേശങ്ങള്‍ വ്യക്തമായി മനസ്സിലാക്കാനും ഇതിലൂടെ കഴിയും.
തഫ്സീര്‍ പഠനത്തിലൂടെ ഖുര്‍ആനിനെ ഹൃദയത്തിന്റെ വസന്തമാക്കി, മാനസിക പ്രയാസങ്ങള്‍ക്ക് ആശ്വാസമാക്കുവാനും, ഖുര്‍ആന്‍ വിശദീകരണം ശരിയായ നിലയില്‍ മനസ്സിലാക്കി അതിന്റെ ആശയപ്രകാശന ശൈലിയും ശക്തിയും തിരിച്ചറിയാനും നമുക്ക് സാധിക്കും.
ഖുസൈസ് മെട്രോ സ്റ്റേഷനില്‍ നിന്ന് എളുപ്പം എത്തിച്ചേരാവുന്ന, അല്‍ തവാര്‍ 2 പാര്‍ക്കിനോട് ചേര്‍ന്നുള്ള അല്‍ റാഷിദ് സെന്ററിലാണ് ക്ലാസുകള്‍ നടക്കുന്നത്. സ്ത്രീകള്‍ക്ക് പ്രത്യേകം സൗകര്യവും, വിശാലമായ പാര്‍ക്കിംഗ് സംവിധാനവും ഒരുക്കിയിരിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.
മലയാളി സമൂഹത്തിനായി ദുബൈ ഇസ്ലാമിക് അഫേഴ്സിന്റെ അനുമതിയോടെ ഒരുക്കിയിരിക്കുന്ന ഈ സംരംഭം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സംഘാടകര്‍ ഓര്‍മ്മിപ്പിച്ചു. കൂടുതല്‍ അറിയുന്നതിന് വിളിക്കുക : 0522844272