
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
ഷാര്‍ജ: സിഎസ്ഐ പാരീഷില്‍ ആദ്യഫലപ്പെരുന്നാള്‍ നാളെ വിപുലമായി ആഘോഷിക്കും. വര്‍ഷിപ് സെന്ററില്‍ നടക്കുന്ന പെരുന്നാള്‍ ആഘോഷത്തിന് ആദ്യഫല സമര്‍പ്പണം,വിഭവങ്ങളുടെ ലേലം,പരമ്പരാഗത കേരള ഭക്ഷണങ്ങള്‍ക്ക് പ്രാധാന്യമുള്ള സ്റ്റാളുകള്‍,ഗെയിമുകള്‍,ഗാനമേള,കലാഭവന്‍ ഹമീദ് നയിക്കുന്ന സ്റ്റാന്‍ഡ് അപ്പ് കോമഡി,അമൃത ടിവിയിലെ സൂപ്പര്‍ ഡ്യൂപ്പര്‍ പരിപാടിയിലെ വിജയി ബൈജു അശോകന്റെ സ്പോട്ട് ഡബ്ബിങ്,സഭാജനങ്ങളുടെ കലാപരിപാടികള്‍ എന്നിവ മാറ്റുകൂട്ടും.
രാവിലെ എട്ടുമണിക്ക് വിശുദ്ധ ആരാധനയോടെയാണ് പെരുന്നാള്‍ ആരംഭിക്കുക. വൈകുന്നേരം ഏഴു മണി വരെ നീളുന്ന ആഘോഷ പരിപാടികളില്‍ പങ്കെുക്കുന്നവര്ക്കായി മെഡിക്കല്‍ ക്യാമ്പും ക്രമീകരിച്ചിട്ടുണ്ട്. ഇതോടനുബന്ധിച്ച് ഡോ.സജി രവീന്ദ്രന് നയിക്കുന്ന മാനസിക ആരോഗ്യത്തെ കുറിച്ചുള്ള ബോധവത്കരണ ക്ലാസും നടക്കും. വിവിധ ക്രൈസ്തവ സഭകളില്‍ നിന്നും ഇതര മതങ്ങളില്‍ നിന്നുമായി ആയിരത്തി അഞ്ഞൂറിലേറെ പേര് പരിപാടികള്‍ പങ്കെടുക്കുമെന്ന് പാരീഷ് വികാരി റവ.സുനില്‍രാജ് ഫിലിപ്പ്,പെരുന്നാള്‍ കമ്മിറ്റി കണ്‍വീനര്‍മാരായ എബി ജേക്കബ് താഴികയില്‍,ബിജു തോമസ് ഓവനാലില്‍,പബ്ലിസിറ്റി കണ്‍വീനര്‍ രഞ്ജി തോമസ് മാത്യു,എബിന് ജോര്‍ജ്,വിഎം ജോണ്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.