അബുദാബി അപകടം: നാലാമത്തെ കുട്ടിയും മരിച്ചു; മരണസംഖ്യ അഞ്ചായി

മസ്കത്ത്: സുഹാര്‍ കെഎംസിസിയുടെ കുടുംബ സംഗമം ‘ഫമിലിയ’25’ സുഹാറിലെ ഘഷ്ബയില് സ്ഥിതിചെയ്യുന്ന അല്‍ സഹ്റതൈന് ഫാം ഹൗസില്‍ നടന്നു. സംഘടനയുടെ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും കുടുംബബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍ വന്‍ ജന പങ്കാളിത്തമുണ്ടായി. വനിതകള്‍ക്കായി സംഘടിപ്പിച്ച ലേഡീസ് പുഡ്ഡിംഗ് മത്സരം സ്ത്രീകളുടെ പാചക വൈദഗ്ധ്യം അവതരിപ്പിക്കുന്ന ശ്രദ്ധേയമായ വേദിയായി. കെഎംസിസി പ്രവര്‍ത്തകര്‍ അവതരിപ്പിച്ച മാപ്പിള കലകളായ കോല്‍ക്കളി, ഒപ്പന തുടങ്ങിയ വിവിധങ്ങളായ കലാപരിപാടികള്‍ സദസ്സില്‍ ആവേശം സൃഷ്ടിച്ചു. കുട്ടികളുടെ ഒപ്പന, അറബിക് നൃത്തം, പ്രച്ഛന്ന വേഷം, സോളോ ഡാന്‍സ്, ഗ്രൂപ്പ് ഡാന്‍സ് തുടങ്ങിയ പരിപാടികള്‍ ചടങ്ങിന് കൂടുതല്‍ ആകര്‍ഷണം നല്കി. ഇതോടൊപ്പം ഖയാല്‍ മിഡില്‍ ഈസ്റ്റ് ടീമിന്റെ മുട്ടിപ്പാട്ട് അവതരണം ഗാനമാധുരിയാല് സദസ്സിനെ ആകര്‍ഷിക്കുകയും നിറഞ്ഞ കൈയടികള്‍ നേടുകയും ചെയ്തു. വമ്പിച്ച ജനപങ്കാളിത്തം രേഖപ്പെടുത്തിയ കുടുംബ സംഗമം സുഹാര്‍ കെഎംസിസിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ഊര്‍ജ്ജം പകര്‍ന്നതായി സംഘാടകര്‍ അറിയിച്ചു.