
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ദുബൈ: യുഎഇയിലെ നിരവധി ബാങ്കുകള്‍ മിനിമം ബാലന്‍സ് പരിധി 5,000 ദിര്‍ഹമായി ഉയര്‍ത്തും. സെന്‍ട്രല്‍ ബാങ്കിന്റെ വ്യക്തിഗത വായ്പാ നിയന്ത്രണങ്ങള്‍ പ്രകാരം നേരത്തെ ഇത് 3,000 ദിര്‍ഹമായിരുന്നു. ജൂണ്‍ ഒന്നു മുതല്‍ പുതിയ നിബന്ധന പ്രാബല്യത്തില്‍ വരും. പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മിനിമം ബാലന്‍സ് നിലനിര്‍ത്താത്ത ഉപഭോക്താക്കള്‍ക്ക് 25 ദിര്‍ഹം പിഴ ചുമത്തും. 25 ദിര്‍ഹം മിനിമം ബാലന്‍സ് ഫീസില്‍ നിന്ന് ഒഴിവാക്കുന്നതിന് ഉപഭോക്താക്കള്‍ക്ക് ക്രെഡിറ്റ് കാര്‍ഡോ വ്യക്തിഗത ധനസഹായമോ ഉണ്ടായിരിക്കണമെന്ന് ബാങ്കുകള്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.