
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
സ്വകാര്യ മേഖലയില്‍ 269 തൊഴിലുകളില്‍ നിര്‍ബന്ധിത സഊദിവത്കരണം പ്രഖ്യാപിച്ച് സഊദി മാനവശേഷി,സാമൂഹിക വികസന മന്ത്രാലയം. ആരോഗ്യ മന്ത്രാലയം,വാണിജ്യ മന്ത്രാലയം,മുനിസിപ്പല്‍ പാര്‍പ്പിടകാര്യ മന്ത്രാലയം എന്നീ മൂന്നു മന്ത്രാലയങ്ങളുടെ കീഴിലുള്ള ഡെന്റല്‍, ഫാര്‍മസി,അക്കൗണ്ടിങ്,എഞ്ചിനീയറിങ് തൊഴിലുകള്‍ അടക്കം 269 മേഖലകളിലാണ് സഊദിവല്‍ക്കരണം നടപ്പാക്കുന്നത്. ജൂലൈ 23 മുതല്‍ കമ്മ്യൂണിറ്റി ഫാര്‍മസി,മെഡിക്കല്‍ കോംപ്ലക്സ് മേഖലയില്‍ 35 ശതമാനവും ആശുപത്രികളിലെ ഫാര്‍മസി മേഖലയില്‍ 65 ശതമാനവും മറ്റു ഫാര്‍മസികളില്‍ 55 ശതമാനവും സഊദിവത്കരണം നടപ്പാക്കും.
അഞ്ചും അതില്‍ കൂടുതലും ഫാര്‍മസിസ്റ്റുകള്‍ ജോലി ചെയ്യുന്ന മുഴുവന്‍ ഫാര്‍മസികളിലും തീരുമാനം ബാധകമാണ്. ഡെന്റല്‍ മേഖലയില്‍ രണ്ടു ഘട്ടങ്ങളായാണ് സഊദിവത്കരണം നടപ്പാക്കുക. ജൂലൈ 23ന് പ്രാബല്യത്തില്‍വരുന്ന ആദ്യഘട്ടത്തില്‍ 45 ശതമാനവും,പന്ത്രണ്ടു മാസത്തിനു ശേഷം നിലവില്‍വരുന്ന രണ്ടാം ഘട്ടത്തില്‍ 55 ശതമാനവും സഊദിവത്കരണം ഈ മേഖലയില്‍ നടപ്പാക്കും. മൂന്നും അതില്‍ കൂടുതലും ഡെന്റല്‍ ഡോക്ടര്‍മാര്‍ ജോലി ചെയ്യുന്ന മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും തീരുമാനം ബാധകമാണ്. കൂടാതെ സ്വദേശി ഡെന്റല്‍ ഡോക്ടര്‍മാരുടെ മിനിമം വേതനം 9,000 റിയാലായി ഉയര്‍ത്തിയിട്ടുമുണ്ട്. അക്കൗണ്ടിങ് മേഖലയില്‍ അഞ്ചു ഘട്ടങ്ങളായി സഊദിവല്‍ക്കരണ അനുപാതം ഉയര്‍ത്തും. ഇതില്‍ ആദ്യ ഘട്ടം 2025 ഒക്ടോബര്‍ പത്തിന് നിലവില്‍വരും.
അക്കൗണ്ടിങ് പ്രാഫഷനില്‍ അഞ്ചും അതില്‍ കൂടുതലും പേര് ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ ആദ്യ ഘട്ടത്തില്‍ 40 ശതമാനം നിര്‍ബന്ധിത സഊദിവത്കരണമാണ് നടപ്പാക്കുക. അഞ്ചാം ഘട്ടമാവുമ്പോഴേക്കും ഇത് 70 ശതമാനത്തിലേക്കെത്തും. എന്‍ജിനീയറിംഗ് സാങ്കേതിക മേഖലയില്‍ 30 ശതമാനം സഊദിവത്കരണം ജൂലൈ 23 മുതല്‍ നിലവില്‍ വരും. അഞ്ചും അതില്‍ കൂടുതലും പേര് ജോലി ചെയ്യുന്ന മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും ഈ തീരുമാനം ബാധകമാണ്. സ്വദേശിവല്‍ക്കരണ പരിപാടികള്‍ തൊഴില്‍ മേഖലയില്‍ പുത്തനുണര്‍വ് പ്രദാനം ചെയ്യുമെന്ന് മാനവശേഷി,സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.