
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
സഊദി ഈസ്റ്റേണ്‍ പ്രവിശ്യ കോഴിക്കോട് ജില്ലാ കെഎംസിസി ചന്ദ്രിക കാമ്പയിനിന്റെ ഭാഗമായി ആവിഷ്കരിച്ച ‘100 ചന്ദ്രിക വാര്‍ഷിക വരിക്കാര്‍ സ്പോണ്സര്’ പദ്ധതിക്ക് തുടക്കമായി. ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ദമ്മാമിലെത്തിയ ചന്ദ്രികയുടെ ചുമതലയുള്ള മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാലക്ക് ജില്ലാ കമ്മിറ്റി നല്കിയ സ്വീകരണത്തില്‍ യുകെ ഉമ്മര്‍ ഓമശ്ശേരിയില്‍ നിന്ന് ധാരണാപത്രം ഏറ്റുവാങ്ങി ഉദ്ഘാടനം നിര്‍വഹിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലും സജീവമാകേണ്ട ആവശ്യകതയും വര്‍ത്തമാനകാല രാഷ്ട്രീയം നല്കുന്ന മുന്നറിയിപ്പുകള്‍ അറിയാതെ പോയാല്‍ ദുരന്തവും അദ്ദേഹം ഓര്‍മപ്പെടുത്തി. സ്വീകരണ യോഗം ഇപി കെഎംസിസി ആക്ടിങ് പ്രസിഡന്റ് അമീറലി കൊയിലാണ്ടി ഉദ്ഘാടനം ചെയ്തു. ഫൈസല്‍ കൊടുമ അധ്യക്ഷനായി. നാസര്‍ ചാലിയം സ്വാഗതം പറഞ്ഞു. സിദ്ദീഖ് പാണ്ടികശാല,യുഎ റഹീം,മാലിക് മഖ്ബുല്‍,റഹ്മാന് കാരയാട്,ഒപി ഹബീബ്,മഹമൂദ് പൂക്കാട് പ്രസംഗിച്ചു. നൗഷാദ് സിറ്റി ഖിറാഅത്ത് നടത്തി.