
വിവാഹങ്ങള്‍ക്ക് സഹായിച്ച ഇമാറാത്തി കുടുംബത്തെ പ്രശംസിച്ച് ശൈഖ് ഹംദാന്‍
അബുദാബി: അടുത്ത വര്‍ഷം അമേരിക്കയില്‍ നടക്കുന്ന സ്പെഷ്യല്‍ ഒളിമ്പിക്സിനുള്ള തയാറെടുപ്പുകളുടെ ഭാഗമായി യുഎഇയില്‍ വേനല്‍ക്കാല പരിശീലനം ആരംഭിച്ചു. ജാം സ്പോര്‍ട്സ് അക്കാദമിയുമായി സഹകരിച്ച് ഈ മാസം 14 മുതല്‍ പരിശീലനങ്ങള്‍ ആരംഭിക്കുമെന്ന് സ്പെഷ്യല്‍ ഒളിമ്പിക്സ് യുഎഇ പ്രഖ്യാപിച്ചു. അല്‍ തിഖാ ക്ലബ് ഫോര്‍ ദി ഡിസേബിള്‍ഡ്,ഷാര്‍ജ സ്പോര്‍ട്സ് കൗണ്‍സില്‍,അജ്മാന് ക്ലബ് ഫോര്‍ ദി ഡിസേബിള്‍ഡ്,അജ്മാന് ഗവണ്മെന്റിന്റെ വേനല്‍ക്കാല പരിപാടികള്‍ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ഇത്തവണ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ആഗസ്ത് പകുതി വരെ നീണ്ടുനില്‍ക്കുന്ന പരിശീലന പ്രവര്‍ത്തനങ്ങള്‍ ബുദ്ധിപരവും വികസനപരവുമായ വൈകല്യമുള്ള അത്ലറ്റുകള്‍ക്ക് വേനല്‍ക്കാലം മുഴുവന്‍ പിന്തുണയും വിദ്യാഭ്യാസപരവും സജീവവുമായ കായിക അന്തരീക്ഷം പ്രദാനം ചെയ്യുകയുമാണ് ലക്ഷ്യം. വൈദഗ്ധ്യ വികസനത്തെ പ്രോത്സാഹിപ്പിക്കുന്ന സുരക്ഷിതവും ഉത്തേജകവുമായ അന്തരീക്ഷത്തിലാണ് താരങ്ങള്‍ക്ക് പരിശീലനം നല്‍കുന്നത്. ബൗദ്ധികവും വികസനപരവുമായ വൈകല്യമുള്ള വ്യക്തികളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി രൂപകല്പന ചെയ്ത കായിക,വിദ്യാഭ്യാസ,വിനോദ പ്രവര്‍ത്തനങ്ങളുടെ സമഗ്ര പദ്ധതികളാണ് ക്യാമ്പിലൂടെ നടപ്പാക്കുന്നത്.
ബാസ്ക്കറ്റ്ബോള്‍,ബാഡ്മിന്റണ്‍,ഫുട്ബോള്‍,ടേബിള്‍ ടെന്നീസ്,ഫിറ്റ്5 ഫിറ്റ്നസ് പ്രോഗ്രാം എന്നിവയുള്‍പ്പെടെ വിവിധ കായിക ഇനങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കാണ് തീവ്ര പരിശീലനമൊരുക്കിയിട്ടുള്ളത്.