
എസ്.എസ്.എല്‍.സി പരീക്ഷ ഫലം യുഎഇ ക്കു മികച്ച നേട്ടം
അബുദാബി: കേരളത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷ ഫലം പ്രഖ്യാപിച്ചു. കേരളത്തില്‍ 99.5 ശതമാനമാണ് വിജയ ശതമാനം. യുഎഇയിലെ വിദ്യാര്‍ത്ഥികളും മികച്ച നേട്ടം കൈവരിച്ചു. അബുദാബി മോഡല്‍ സ്കൂളാണ് ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയത്. പരീക്ഷ എഴുതിയ 189 വിദ്യാര്‍ത്ഥികളില്‍ 63 പേര്‍ക്ക് മുഴുവന്‍ എ പ്ലസ്. ഗള്‍ഫ് മോഡല്‍ സ്കൂള്‍ 124 വിദ്യാര്‍ത്ഥികളില്‍ 4 പേര്‍ക്ക് മുഴുവന്‍ എ പ്ലസ്. ദുബൈ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂളില്‍ പരീക്ഷ എഴുതിയ 132 പേരില്‍ 9 പേര്‍ക്ക് മുഴുവന്‍ എ പ്ലസ്. ഷാര്‍ജ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂളില്‍ പരീക്ഷയെഴുതിയ 50 പേരില്‍ 6 പേര് മുഴുവന്‍ എ പ്ലസ് നേടി. റാസല്‍ ഖൈമ ന്യൂ ഇന്ത്യന്‍ സ്കൂളിലെ 59 പേരില്‍ ഒരാള്‍ മുഴുവന്‍ എ പ്ലസ് നേടി. ഉമ്മുല്‍ ഖുവൈന്‍ ന്യൂ ഇന്ത്യന്‍ സ്കൂളില്‍ പരീക്ഷ എഴുതിയ 41 വിദ്യാര്‍ത്ഥികളും വിജയിച്ചു.