
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
ഷാര്‍ജ: സ്വാതന്ത്ര്യ സമര പോരാട്ടങ്ങള്‍ തളര്‍ത്തിയ മലബാറിലെ ന്യൂനപക്ഷ,പിന്നോക്ക സമുദായങ്ങള്‍ക്ക് വെളിച്ചം പകര്‍ന്ന നവോത്ഥാന നായകനായിരുന്നു കെഎം സീതി സാഹിബെന്ന് മുസ്ലിംലീഗ് തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് കെഎ ഹാറൂണ്‍ റഷീദ് അഭിപ്രായപ്പെട്ടു. സീതി സാഹിബ് ഫൗണ്ടേഷന് യുഎഇ ചാപ്റ്ററിന്റെ പ്രവര്‍ത്തക യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ അറിയാത്ത ഒരു കാലഘട്ടത്തില്‍ ഫറോക്ക് കോളജ് ആരംഭിച്ച സീതി സാഹിബ് തന്റെ സമ്പത്തും ആരോഗ്യവും വിജ്ഞാനവും സമൂഹത്തിനായി ചെലവഴിച്ചു. ചന്ദ്രിക പത്രത്തെ വളര്‍ത്തി വലുതാക്കിയതില് വലിയ പങ്കാണ് സീതി സാഹിബ് വഹിച്ചതെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു. ഏപ്രില്‍ 19ന് ഷാര്‍ജയില്‍ സീതി സാഹിബ് വിപുലമായ പരിപാടികളോടെ അനുസ്മരണ സമ്മേളനം നടത്താന്‍ തീരുമാനിച്ചു. പ്രസിഡന്റ് കബീര്‍ ചാന്നാങ്കര അധ്യക്ഷനായി. കെഎച്ച്എം അഷ്റഫ് മുഖ്യാതിഥിയായിരുന്നു. തൃശൂര്‍ ജില്ലാ മുസ്ലിംലീഗ് സെക്രട്ടറി പിഎ ഷാഹുല്‍ ഹമീദ് പ്രസംഗിച്ചു. സിദ്ദീഖ് തളിക്കുളം,നുഫൈല്‍ പുത്തന്‍ചിറ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി അഷ്റഫ് കൊടുങ്ങല്ലൂര്‍ സ്വാഗതവും ട്രഷറര്‍ സലാം തിരുനെല്ലൂര്‍ നന്ദിയും പറഞ്ഞു.