
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
ചന്ദ്രികയും ടാല്റോപും സംയുക്തമായി സഊദി അറേബ്യയില്‍ നടത്തിവരുന്ന സ്റ്റാര്‍ട്ടപ്പ് കോണ്‍ഫറന്‍സുകളുടെ ഭാഗമായി കെഎംസിസി ജുബൈല്‍ സെന്‍ട്രല്‍ കമ്മിറ്റിയുമായി സഹകരിച്ച് ജുബൈലില്‍ സംഘടിപ്പിച്ച സ്റ്റാര്‍ട്ടപ്പ് കോണ്‍ഫറന്‍സിനെ ഏറ്റെടുത്ത് പ്രവാസ ലോകം. ജുബൈല്‍ അല്‍ ഫാനാത്തീര് ഏരിയയിലെ കറന് ഹോട്ടലില്‍ നടന്ന കോണ്‍ഫറന്‍സില്‍ നിരവധി മലയാളി സംരംഭകരും സാങ്കേതിക മേഖലയിലെ വിദഗ്ധരും വന്‍കിട ടെക് സംരംഭകരും വിവിധ ഇന്‍ഡസ്ട്രി എക്സ്പേര്‍ട്ടുകളും പങ്കാളികളായി.
അമേരിക്കയിലെ സിലിക്കണ്‍ വാലി മോഡലില്‍ ആഗോള സംരംഭങ്ങള്‍ വളര്‍ന്നുവരുന്നതിന് സഹായകരമായൊരു ഇക്കോസിസ്റ്റം കേരളത്തില്‍ വികസിപ്പിച്ചെടുക്കുന്ന ടാല്‍റോപ് പ്രവര്‍ത്തനം മറ്റു രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമാണ് വിദേശ രാജ്യങ്ങളില്‍ കോണ്‍ഫറന്‍സുകള്‍ നടത്തി വരുന്നത്. ആദ്യഘട്ടത്തില്‍ 20 രാജ്യങ്ങളിലേക്കാണ് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത്. ജിസിസി രാജ്യങ്ങളെ സിലിക്കണ്‍ വാലി മോഡല്‍ കേരളമെന്ന മിഷന്റെ ഭാഗമാക്കുന്നതിന്റെ ഭാഗമായാണ് ജുബൈല്‍ ഉള്‍പ്പടെ ജിസിസിയിലെ പ്രധാന സിറ്റികളെല്ലാം കേന്ദ്രീകരിച്ച് ടാല്‍റോപ് ചന്ദ്രികയുമായി ചേര്‍ന്ന് സ്റ്റാര്‍ട്ടപ്പ് കോണ്‍ഫറന്‍സുകള്‍ നടത്തിവരുന്നത്. ദുബൈയില്‍ ടാല്‍റോപിന്റെ ഇന്റര്‍നാഷണല്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്
ജിസിസിയില്‍ യുഎഇക്ക് പിന്നാലെയാണ് സഊദി അറേബ്യയില്‍ കെഎംസിസിയുടെ സഹകരണത്തോടെ കോണ്‍ഫറന്‍സുകള്‍ സംഘടിപ്പിച്ചുവരുന്നത്. സഊദിയിലെ ദമ്മാമില്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച കോണ്‍ഫറന്‍സും പങ്കാളിത്തം കൊണ്ടും സജീവ ചര്‍ച്ചകളാലും ശ്രദ്ധേയമായിരുന്നു.
ജുബൈലില്‍ നടന്ന കോണ്‍ഫറന്‍സില്‍ ടാല്‍റോപ് സിലിക്കണ്‍ വാലി മിഷന്റെ പ്രാധാന്യവും ആഗോള കമ്പനികള്‍ വളര്‍ന്നുവരാന്‍ സഹായകമായ വിധത്തില്‍ കേരളത്തില്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന ഇക്കോസിസ്റ്റവും ചര്‍ച്ചയായി. നിരവധി നിര്‍ദേശങ്ങളും അഭിപ്രായങ്ങളും പങ്കുവച്ച കോണ്‍ഫറന്‍സില്‍ കെഎംസിസി ജുബൈല്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് എആര്‍ സലാം ആലപ്പുഴ,ജനറല്‍ സെക്രട്ടറി ബഷീര്‍ വെട്ടുപാറ,ചന്ദ്രിക ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ നജീബ് ആലിക്കല്‍,ടാല്‍റോപ് കോഫൗണ്ടര്‍ ആന്റ് സിഇഒ സഫീര്‍ നജുമുദ്ദീന്‍,ടാല്‍റോപ് കോഫൗണ്ടര്‍ ആന്റ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ അനസ് അബ്ദുല്‍ ഗഫൂര്‍,ടാല്‍റോപ് കോഫൗണ്ടര്‍ ആന്റ് ചീഫ് മീഡിയ ഓഫീസര്‍ ഷമീര്‍ ഖാന്,ചന്ദ്രിക റസിഡന്റ് മാനേജര്‍ പിഎം മുനീബ് ഹസന് പ്രസംഗിച്ചു.