
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
ഷാര്‍ജ: യുഎഇയിലെ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍ കൂടുതലായി സ്റ്റഡി വിത്ത് മി (എന്നോടൊപ്പം പഠിക്കൂ) വീഡിയോ ഉപയോഗിക്കുന്നത് അവരുടെ അക്കാദമിക വളര്‍ച്ചക്ക് ഗുണം ചെയ്യില്ലെന്ന് വിദഗ്ധര്‍. വിദ്യാര്‍ഥികള്‍ ഇത്തരം വീഡിയോകളിലേക്കും തത്സമയ സ്ട്രീമുകളിലേക്കും കൂടുതലായി തിരിയുമ്പോള്‍ പലരുടെയും അക്കാദമിക മേഖലകളില്‍ ശ്രദ്ധയും ഉത്പാദനക്ഷമത(ക്രിയേറ്റിവിറ്റി)യും കുറയുമെന്ന് ഷാര്‍ജയിലെ മെഡ്കെയര്‍ ഹോസ്പിറ്റലിലെ സൈക്യാട്രി സ്പെഷ്യലിസ്റ്റായ ഡോ.വലീദ് അലോമര്‍ പറഞ്ഞു. അതിനാല്‍ ഇത്തരം സ്വതന്ത്ര പഠന സംവിധാനങ്ങളെ ആശ്രയിക്കുന്നത് കുറക്കണമെന്നും അദ്ദേഹം പറഞ്ഞു.