
അബുദാബിയില്‍ ഗര്‍ഭിണി ചികിത്സക്കിടെ മരണപ്പെട്ടു
ദുബൈ : കുടുംബ ശാക്തീകരണത്തിന് പ്രാമുഖ്യം നല്കാന് ദുബൈയില്‍ ഭരണപരിഷ്കാരങ്ങളും വിവിധ പദ്ധതികളും വരുന്നു. കഴിഞ്ഞ ദിവസം വിവാഹിതര്‍ക്കും ജോലി ചെയ്യുന്ന അമ്മമാര്‍ക്കുമായി ശ്രദ്ധേയമായ ആനുകൂല്യങ്ങളാണ് ദുബൈ പ്രഖ്യാപിച്ചിരിക്കുന്നത്. കുടുംബാസൂത്രണത്തിന് വലിയ പ്രാധാന്യം നല്കുന്ന നഗരമായി ദുബൈ വളരുകയാണെന്നാണ് ഇത് അടയാളപ്പെടുത്തുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളത്തോടു കൂടിയുള്ള 10 ദിവസത്തെ വിവാഹ അവധി പുതുതലമുറക്ക് ഏറെ ആശ്വാസം പകരുന്നതാണ്.
കൂടാതെ, പ്രസവാവധിക്ക് ശേഷമുള്ള ആദ്യ വര്‍ഷത്തില്‍ ഉദ്യോഗസ്ഥരായ അമ്മമാര്‍ക്ക് വെള്ളിയാഴ്ചകളില്‍ വീട്ടില്‍നിന്ന് ജോലി ചെയ്യാനുള്ള ‘റിമോട്ട് വര്‍ക്ക്’ ഓപ്ഷനും നല്‍കിയിട്ടുണ്ട്. ഇതു മാത്രമല്ല, ഭവനവായ്പ ഉള്‍പ്പടെ സ്വദേശികളെ സന്തോഷിക്കാനുള്ള അനേകം പദ്ധതികളും അണിയറയില്‍ ഒരുങ്ങിയിട്ടുണ്ട്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഭാര്യ ശൈഖ ഹിന്ദ് ബിന്ത് മക്തൂം ബിന്‍ ജുമാ അല്‍ മക്തൂമാണ് ഏറെ പ്രത്യേകതകളുള്ള കുടുംബ പദ്ധതി പ്രഖ്യാപിച്ചത്. കുടുംബ ശാക്തീകരണം,സുസ്ഥിരത,തൊഴില്‍,ക്ഷേമം എന്നിവ ലക്ഷ്യമിട്ടുളള ‘ശൈഖ ഹിന്ദ് ബിന്ത് മക്തൂം ഫാമിലി പ്രോഗ്രാമി’ന്റെ ഭാഗമായാണ് പ്രഖ്യാപനം.
3000ത്തില്‍ അധികം വീടുകള്‍ നിര്‍മിക്കുന്ന പദ്ധതിയാണ് ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചിരിക്കുന്നത്. 5.4 ബില്യണ്‍ ദിര്‍ഹത്തിന്റെ ഭവന പ്രൊജക്ടില്‍ ദുബൈ വെഡ്ഡിങ് ഇനീഷ്യേറ്റീവില്‍ ഭാഗമാകണം. പദ്ധതിയില്‍ പുതുതായി വിവാഹിതരായ ഇമാറാത്തി ദമ്പതികള്‍ക്ക് മുന്‍ഗണന ലഭിക്കും.
യുവ ഇമാറാത്തികള്‍ക്ക് വിവാഹം ചെയ്യാനും മികച്ച താമസസ്ഥലം ഒരുക്കാനും പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായിട്ടാണിത്. 30,000 ദിര്‍ഹത്തില്‍ താഴെ പ്രതിമാസ വരുമാനമുള്ള ദുബൈ വെഡ്ഡിങ് ഇനീഷ്യേറ്റ് ഗുണഭോക്താക്കള്‍ക്ക് 3,333 ദിര്‍ഹത്തിന്റെ ഭവന വായ്പാ ഇളവ് നല്‍കും. വിവാഹവുമായി ബന്ധപ്പെട്ടുള്ള പ്രധാന ചടങ്ങിന്റെ ചിലവുകള്‍ സര്‍ക്കാര്‍ വഹിക്കും. സൗജന്യ വിവാഹ ഹാളുകളും,മജ്ലിസുകളും ലഭ്യമാക്കും.കുടുംബ സൗഹൃദ ജോലി പശ്ചാത്തലം, ഫ്ളെക്സിബിള്‍ വര്‍ക്ക് പോളിസികള്‍,സാമൂഹികസാമ്പത്തിക ബോധവത്കരണം, വിദ്യാഭ്യാസം ഉറപ്പാക്കല്‍ എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമാണ്.